HomeKerala'നിയമ നടപടി സ്വീകരിക്കും': നുണ പ്രചരണങ്ങൾക്കെതിരെ M സ്വരാജ് | M...

‘നിയമ നടപടി സ്വീകരിക്കും’: നുണ പ്രചരണങ്ങൾക്കെതിരെ M സ്വരാജ് | M Swaraj

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എം. സ്വരാജ്. പത്രത്തിന്റെ പേരിൽ വ്യാജ കാർഡ് നിർമ്മിച്ച് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം വ്യക്തിഹത്യകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.(Legal action will be taken, M Swaraj against false propaganda)

തന്റെ ചിത്രം വെച്ച് വ്യാജ കാർഡ് ഉണ്ടാക്കിയാണ് ഇപ്പോൾ നുണപ്രചാരണം നടക്കുന്നത്. ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ വഴിയും ചില വിഭാഗങ്ങൾ സ്വന്തം അക്കൗണ്ടുകൾ വഴിയും ഇത് പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിഹത്യയും നുണ പ്രചാരണവും അസഭ്യ വർഷവും എല്ലാ വിഭാഗം വർഗ്ഗീയവാദികളുടെയും ഇഷ്ട ശൈലിയാണെന്ന് സ്വരാജ് പറഞ്ഞു. വർഗ്ഗീയത പല വേഷങ്ങളിൽ വന്നാലും രീതികൾ ഒന്നുതന്നെയാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇരുവിഭാഗവും ഒരുപോലെ ആക്രമിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘപരിവാർ പിന്തുടരുന്ന അതേ വ്യാജ പ്രചരണ ശൈലി തന്നെയാണ് ലീഗിലെ ചില വിഭാഗങ്ങളും വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്നത്. ഇത്തരം കുപ്രചരണങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും എം. സ്വരാജ് വ്യക്തമാക്കി.

Clickable Info Box