Times Kerala

 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

 
 കൈറ്റ് മുഖേന സ്‌കൂളുകളിൽ പുതുതായി 36366 ലാപ്‌ടോപ്പുകൾ
 പാറളം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തും പാറളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. 
വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷയായി. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീന പറയാങ്ങാട്ടില്‍ എന്നിവര്‍ മുഖ്യാതിഥികളായി. വൈസ് പ്രസിഡന്റ് ആശ മാത്യു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് മാസ്റ്റര്‍, ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യാനന്ദന്‍, വാര്‍ഡ് മെമ്പര്‍മാരായ മിനി വിജയന്‍, സ്മിനു മുകേഷ്, സിബി സുരേഷ്, പഞ്ചായത്ത് സെക്രട്ടറി ടി സത്യന്‍ എന്നിവര്‍ സംസാരിച്ചു.

Related Topics

Share this story