Times Kerala

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം: ഒരാള്‍ക്ക് കുത്തേറ്റു
 

 
കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം: ഒരാള്‍ക്ക് കുത്തേറ്റു

കുന്നംകുളം: താലൂക്ക് ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ചിറക്കല്‍ സ്വദേശിയായ ബിജു (ഉണ്ണിയപ്പന്‍) എന്നയാള്‍ക്കാണ് ആക്രമണത്തിൽ കുത്തേറ്റത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടി രക്ഷപെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ചിറക്കലില്‍ സംഘര്‍ഷം നടക്കുകയും ഇതില്‍പെട്ട ഒരാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ബിജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

അതേസമയം  വേറൊരു രോഗിയെ കാണാന്‍ താലൂക്ക് ആശുപത്രിയിലെത്തിയ സംഘം ആളുമാറിയാണ് ബിജുവിനെ കുത്തിയതെന്നും സൂചനയുണ്ട്. ചിറക്കലില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ തന്നെയാണോ ഇദ്ദേഹത്തെയും ആക്രമിച്ചത് എന്ന കാര്യം വ്യക്തമല്ല.  
 

Related Topics

Share this story