HomeKerala'കാലൻ കോഴി പത്തനാപുരത്തിന് വേണ്ട'; ഗണേഷ് കുമാറിനെതിരെ കെഎസ്‌യു പ്രതിഷേധം, രാജി...

‘കാലൻ കോഴി പത്തനാപുരത്തിന് വേണ്ട’; ഗണേഷ് കുമാറിനെതിരെ കെഎസ്‌യു പ്രതിഷേധം, രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം | KSU protest against K.B. Ganesh Kumar Pathanapuram

പത്തനാപുരം: വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കുടുങ്ങിയ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു (KSU protest against K.B. Ganesh Kumar Pathanapuram). മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്ത് കെഎസ്‌യു (KSU) പ്രവർത്തകർ കെഎസ്ആർടിസി ബസിന് മുന്നിൽ ബാനറുകളുമായി പ്രതിഷേധിച്ചു. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം സമരം തെരുവിലേക്ക് വ്യാപിപ്പിക്കുകയാണ്.

പത്തനാപുരത്ത് കെഎസ്ആർടിസി ബസിന് മുന്നിൽ ‘കാലൻ കോഴി പത്തനാപുരത്തിന് വേണ്ട’ എന്ന ബാനറുമായാണ് കെഎസ്‌യു പ്രവർത്തകർ എത്തിയത്. ഗണേഷ് കുമാറിന്റെ ‘ആനവണ്ടി’ ഇനി ‘കോഴി വണ്ടി’ എന്നറിയപ്പെടുമെന്ന് പരിഹസിച്ചായിരുന്നു പ്രതിഷേധം. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകി. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

അതേസമയം , വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിൽ സിപിഐഎം നേതൃത്വം വിഷയത്തിൽ ഇടപെട്ടേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഗണേഷ് കുമാറുമായി സംസാരിക്കുമെന്നാണ് വിവരം.

ഗണേഷ് കുമാറിന്റെയും കുടുംബത്തിന്റെയും പ്രതികരണം
തനിക്കെതിരെ ഉയരുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആരോപണങ്ങൾ മാത്രമാണെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. “തനിക്ക് ഒന്നല്ല, ഒരായിരം പ്രണയങ്ങൾ ഉണ്ടാകും, വ്യക്തിജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല” എന്ന അദ്ദേഹത്തിന്റെ പരാമർശം വലിയ ചർച്ചയായിട്ടുണ്ട്.

അതേസമയം, ഗണേഷിന്റെ ഭാര്യ ബിന്ദു മേനോന്റെ കുടുംബം വിഷയത്തിൽ അതീവ ദുഃഖിതരാണെന്ന് അറിയിച്ചു. നിലവിൽ പരസ്യമായ പ്രതികരണത്തിനില്ലെന്നും എന്നാൽ മാനസിക സമ്മർദ്ദത്തിലാണെന്നും അവർ വ്യക്തമാക്കി. വിശദമായ കൂടിയാലോചനകൾക്ക് ശേഷം നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ പത്തനാപുരത്തെ മന്ത്രിയുടെ ഓഫീസിലേക്ക് കൂടുതൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

Story Summar:
Protests against Transport Minister K.B. Ganesh Kumar intensified in Pathanapuram as KSU activists blocked KSRTC buses, demanding his resignation over personal allegations. While the opposition intensified its street protests and petitioned the DGP for an investigation, Ganesh Kumar dismissed the row as politically motivated, stating his personal life remains his own business. Meanwhile, the LDF leadership and Chief Minister Pinarayi Vijayan are expected to intervene. The family of the Minister’s wife, Bindu Menon, expressed distress and said they are considering legal options.

WhatsApp Channel Banner

Latest updates

പന്തളത്ത് പിതാവിനെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:...

പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence)....

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് എടുക്കാം; എ.ഐ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ജനകീയവും ഡിജിറ്റൽ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം സജ്ജമാകുന്നു (KSRTC WhatsApp ticket booking Kerala). കൊച്ചി, ചെന്നൈ...

അതിശക്തമായ മഴ തുടരുന്നു: ബുധനാഴ്ച സംസ്ഥാനത്ത് 10 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain school college holiday August...

നടി തൃഷയ്‌ക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം;...

തഞ്ചാവൂർ: നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ യുവാജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം (Udhayanidhi Stalin station bail Thanjavur)....

കെ.എം. ബഷീർ വധക്കേസ്: നിർണ്ണായക ദൃക്‌സാക്ഷി കൂറുമാറി |...

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിന്റെ വിചാരണ നടപടികളിൽ പ്രോസിക്യൂഷന് തിരിച്ചടി (KM Basheer accident case witness turns hostile). കേസിലെ നിർണ്ണായക ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ്...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...