Times Kerala

കോഴിക്കോട് തിങ്ങിനിറഞ്ഞ കെഎസ്ആര്‍ടിസി ബസ്; വാതില്‍ തുറന്ന് പോയി വിദ്യാര്‍ത്ഥി വീണു, കൈയ്ക്ക് പരിക്ക് 

 
കോഴിക്കോട് തിങ്ങിനിറഞ്ഞ കെഎസ്ആര്‍ടിസി ബസ്; വാതില്‍ തുറന്ന് പോയി വിദ്യാര്‍ത്ഥി വീണു, കൈയ്ക്ക് പരിക്ക് 

കോഴിക്കോട്: യാത്രക്കാര്‍ തിങ്ങി നിറഞ്ഞ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് പുറത്തേക്ക് വീണ് പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞിയില്‍ ഇന്ന് വൈകുന്നേരം 4.15ഓടെയാണ് അപകടം നടന്നത്. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പരിക്ക് പറ്റിയത്.

തിരുവമ്പാടിയില്‍ നിന്ന് കക്കാടംപൊയിലിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് കൂടരഞ്ഞിയില്‍ നിന്ന് ആളുകളെ കയറ്റി അല്‍പ ദൂരം മുന്‍പോട്ടു പോയ ഉടൻ തന്നെ പുറകിലെ വാതില്‍ തുറന്ന് പോവുകയും വിദ്യാര്‍ത്ഥി താഴേക്ക് തെറിച്ചുവീഴുകയുമായിരുന്നു. 

ഈ സമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. ഫൂട്ട്‌ബോര്‍ഡില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. 

Related Topics

Share this story