Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeKeralaമണിയാർ ജലവൈദ്യുത പദ്ധതി KSEB ഏറ്റെടുക്കില്ല: നീക്കം തടഞ്ഞ് വ്യവസായ വകുപ്പ്...

മണിയാർ ജലവൈദ്യുത പദ്ധതി KSEB ഏറ്റെടുക്കില്ല: നീക്കം തടഞ്ഞ് വ്യവസായ വകുപ്പ് | KSEB

🎙️ Latest Podcast

തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള കെഎസ്ഇബിയുടെ നീക്കം തടഞ്ഞു. ചീഫ് സെക്രട്ടറിയാണ് ഏറ്റെടുക്കൽ നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയത്. നീക്കം തടഞ്ഞത് വ്യവസായ വകുപ്പാണ്. ഇതിന് പിന്നാലെയാണ് ഈ പിന്മാറ്റം.(KSEB will not take over Maniyar hydroelectric project, Industries Department blocks move)

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവ് കെഎസ്ഇബിയുടെ നടപടിയെ വിമർശിച്ചു. പദ്ധതി ഏറ്റെടുക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് കെഎസ്ഇബി എടുത്ത തീരുമാനം ശരിയല്ലെന്ന നിലപാടാണ് വ്യവസായ വകുപ്പ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഇടപെട്ടത്.

പദ്ധതിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി ഉത്തരവിറക്കിയിരുന്നു. ഉദ്യോഗസ്ഥരെ കാർബൊറാണ്ടം കമ്പനി ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തോടെ മുന്നോട്ട് പോകാൻ കെഎസ്ഇബി ഒരുങ്ങുന്നതിനിടെയാണ് നിർത്തിവയ്ക്കാൻ നിർദേശിച്ചത്. കെഎസ്ഇബിയുടെ തീരുമാനത്തിനെതിരെ കമ്പനി ഇതിനോടകം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.