തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ പാർട്ടിയിൽ ചർച്ചകൾ ആവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് കത്ത്. അടിയന്തരമായി കെ.പി.സി.സി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷാണ് പ്രസിഡന്റിന് കത്ത് നൽകിയത്.(KPCC emergency meeting, KPCC General Secretary Demands Emergency Meeting)
സുപ്രധാന വിഷയങ്ങളിൽ പാർട്ടിയിൽ കൃത്യമായ ചർച്ചകൾ നടക്കുന്നില്ലെന്ന പരാതി ശക്തമാകുന്നതിനിടെയാണ് ഈ നീക്കം. സർക്കാർ പ്ലീഡർ നിയമനങ്ങളിലെ വിവാദങ്ങൾ മുതൽ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അദാനി ഗ്രൂപ്പ് എം.എസ്.സി കമ്പനിക്ക് ഓഹരി കൈമാറിയത് വരെയുള്ള വിഷയങ്ങളിൽ വിവാദം പുകയുകയാണ്.
കഴിഞ്ഞ മാസം ആറിനാണ് കെ.പി.സി.സി ഭാരവാഹി യോഗം അവസാനമായി ചേർന്നത്. നിർണ്ണായകമായ രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കുന്നതിന് ഇത്തരം യോഗങ്ങൾ അനിവാര്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Story Summary
Internal unrest is brewing within the Kerala Congress as KPCC General Secretary M.R. Abhilash has written to the President demanding an emergency executive committee meeting. The letter calls for urgent discussions on controversial issues, including the Vizhinjam port share transfer deal.

