HomeEntertainmentയഷിന്റെ 'ടോക്സിക്' ടീസറിനെതിരെ വിമർശനം; സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണത്തിൽ അതൃപ്തി അറിയിച്ച്...

യഷിന്റെ ‘ടോക്സിക്’ ടീസറിനെതിരെ വിമർശനം; സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണത്തിൽ അതൃപ്തി അറിയിച്ച് സോഷ്യൽ മീഡിയ | Yash Toxic Controversy

യഷ് നായകനായി എത്തുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രം ‘ടോക്സിക്’ ന്റെ ഏറ്റവും പുതിയ ടീസർ പുറത്തുവന്നതോടെ വലിയ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് (Yash Toxic Controversy). ചിത്രത്തിലെ നായികമാരായ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതരിയ, രുഗ്മിണി വസന്ത് എന്നിവരെ പരിചയപ്പെടുത്തുന്നതിനായി പുറത്തിറക്കിയ ടീസറിനെതിരെയാണ് ശക്തമായ വിമർശനം. കഥാപാത്രങ്ങളുടെ ആഴമോ വ്യക്തിത്വമോ കാണിക്കുന്നതിന് പകരം ഗ്ലാമറിനും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങൾക്കുമാണ് ടീസർ മുൻഗണന നൽകിയിരിക്കുന്നതെന്ന് പ്രേക്ഷകർ ആരോപിക്കുന്നു.

ടീസറിലെ ദൃശ്യങ്ങൾക്കെതിരെ എക്സ്, റെഡിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. “സ്ത്രീകൾക്ക് വേണ്ടി സമർപ്പിച്ച ടീസർ എന്ന പേരിൽ വന്ന ഈ വീഡിയോയിൽ അവരെ വസ്തുവൽക്കരിക്കുകയാണ് ചെയ്യുന്നത്,” എന്ന് ഒരു ഉപഭോക്താവ് കുറിച്ചു. ചിത്രത്തിന്റെ സംവിധായിക ഗീതു മോഹൻദാസിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. സ്ത്രീപക്ഷ സിനിമകൾക്ക് പേരുള്ള ഗീതു മോഹൻദാസിൽ നിന്ന് ഇത്തരമൊരു അവതരണം പ്രതീക്ഷിച്ചില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. ടീസറിലെ ചില രംഗങ്ങൾ അങ്ങേയറ്റം അരോചകമാണെന്നും, അത് കേവലം സെൻഷ്വൽ എന്നതിലുപരി വൾഗർ (അശ്ലീലം) ആണെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.

ചിത്രത്തിലെ നായികമാർക്ക് ടീസറിൽ സംഭാഷണങ്ങൾ പോലുമില്ലെന്നും, ആർക്കും 5-10 സെക്കൻഡിൽ കൂടുതൽ സ്ക്രീൻ സ്പേസ് നൽകിയിട്ടില്ലെന്നും റെഡിറ്റിലെ ചർച്ചകളിൽ ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിന്റെ പ്രമേയമോ കഥാപാത്രങ്ങളുടെ സ്വഭാവമോ വെളിപ്പെടുത്തുന്നതിന് പകരം ഗ്ലാമർ പ്രദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ഇത്തരമൊരു ചിത്രം സെൻസർ ബോർഡ് എങ്ങനെയാണ് അംഗീകരിക്കുന്നതെന്നും ചിലർ ചോദിക്കുന്നു. വൻ ഹൈപ്പോടെ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പലതവണ മാറ്റിവെച്ചതിന് ശേഷം ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിൽ എത്താൻ നിശ്ചയിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

Summary: Yash’s upcoming action thriller ‘Toxic’ has faced a massive backlash following the release of its latest teaser, which highlights the film’s female leads. Social media users have heavily criticized the promo for objectifying characters through glamour-focused imagery rather than showcasing their substance or narratives. Critics, including fans and film enthusiasts on X and Reddit, expressed disappointment with director Geetu Mohandas over the teaser’s execution, describing it as “vulgar” and “disturbing,” with many calling for stricter oversight before the film’s scheduled release on August 26.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....