HomeKeralaകനത്ത മഴയും റെഡ് അലർട്ടും: കോഴിക്കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു...

കനത്ത മഴയും റെഡ് അലർട്ടും: കോഴിക്കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു | Kozhikode Rain News

കോഴിക്കോട്: അതിതീവ്ര മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്കേർപ്പെടുത്തി. കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, ജലാശയങ്ങൾ, മറ്റ് വിനോദസഞ്ചാര മേഖലകൾ എന്നിവയെല്ലാം അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.(Kozhikode Rain News, Kozhikode District Collector Bans Tourist Entry)

തുടർച്ചയായ മഴയിൽ പുഴകളിലും തടാകങ്ങളിലും ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയർന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടി. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായി രണ്ട് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നത് വരെ ഈ നിരോധനം തുടരുമെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

അപകട സാധ്യത ഒഴിവാക്കാൻ പുഴകൾ, അരുവികൾ, തടയണകൾ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ ഇറങ്ങുന്നതിനും മീൻപിടിത്തം, കുളി, നീന്തൽ, ട്രക്കിങ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനം കർശനമായി നടപ്പാക്കാൻ പോലീസ്, വനം വകുപ്പ്, ഡി.ടി.പി.സി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Summary

Kozhikode District Collector M. S. Madhavikutty has banned tourist entry to all eco-tourism and major destination spots, including Kakkayam and Kariyathumpara, following a Red Alert for heavy rains. The restrictions will remain in place until the district records two consecutive Green Alert days, with strict legal action warned for violators.

WhatsApp Channel Banner

Latest updates

പുളിക്കൽ പഞ്ചായത്തിൽ പെരുമഴയിൽ കനത്ത നാശനഷ്ടം; 18 ഓളം...

റിപ്പോർട്ട് : അൻവർ ഷരീഫ് പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്,...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: സതീശന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം...

വാകത്താനത്ത് ജൽ ജീവൻ മിഷന്റെ കുഴിയിലെ വെള്ളക്കെട്ടിൽ വീണ്...

കോട്ടയം: കോട്ടയം വാകത്താനം ചക്കൻചിറയിൽ പെരുമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു (Kottayam Vakathanam drowning). കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജു ആണ് ദാരുണമായി മരണപ്പെട്ടത്. ഞാലിയാകുഴി...

പശ്ചിമേഷ്യൻ സംഘർഷം: തുർക്കി, കുവൈത്ത് വിദേശകാര്യ മന്ത്രിമാരുമായി ചർച്ച...

റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സംഭവവികാസങ്ങളിൽ നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി സൗദി അറേബ്യ (West Asia tension). മേഖലയിലെ സംഘർഷങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ...

എറണാകുളം ജില്ലയിൽ കനത്ത മഴ: മൂവാറ്റുപുഴയിലും കോതമംഗലത്തുമായി ഏഴ്...

കൊച്ചി: ജില്ലയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് മുൻകരുതൽ നടപടിയായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു (Ernakulam rain relief camps). മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി തുറന്ന ക്യാമ്പുകളിലേക്ക് 27 കുടുംബങ്ങളിൽ നിന്നുള്ള 78...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....