HomeNationalഇ20 എഥനോൾ നയത്തിനെതിരെ സമരം: തെഹ്സീൻ പൂനാവാലയെ വീട്ടുതടങ്കലിലാക്കിയതായി പരാതി |...

ഇ20 എഥനോൾ നയത്തിനെതിരെ സമരം: തെഹ്സീൻ പൂനാവാലയെ വീട്ടുതടങ്കലിലാക്കിയതായി പരാതി | Tehseen Poonawalla

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ20 എഥനോൾ മിശ്രിത പെട്രോൾ നയത്തിനെതിരെ നടത്താനിരുന്ന സമാധാനപരമായ പ്രതിഷേധത്തിന് മുന്നോടിയായി തന്നെ ഡൽഹി പോലീസ് വീട്ടുതടങ്കലിലാക്കിയതായി രാഷ്ട്രീയ നിരീക്ഷണകനും സംരംഭകനുമായ തെഹസീൻ പൂനാവാല. ഗ്രേറ്റർ കൈലാഷ്-1 ലെ വസതിയിലാണ് വൻ പോലീസ് സംഘം എത്തി അദ്ദേഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞത്.(Tehseen Poonawalla House Arrested By Delhi Police Over Ethanol Protest)

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശിച്ച എഥനോൾ നയത്തിനെതിരെ ‘ടീം ഭാരത്’ എന്ന കൂട്ടായ്മയുടെ ബാനറിൽ നിരാഹാര സമരവും മൗനവ്രതവും നടത്താൻ പൂനാവാല മുൻകൂട്ടി തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് 1 ശനിയാഴ്ച രാവിലെ എ.പി.ജെ അബ്ദുൾ കലാം റോഡിൽ നിന്ന് ഗാന്ധി സ്മൃതിയിലേക്ക് നടത്തുന്ന പദയാത്രയോടെ സമരം ആരംഭിക്കാനിരിക്കെയാണ് പോലീസിന്റെ ഇടപെടൽ.

“രേഖകളോ ഉത്തരവോ ഇല്ലാതെ തടങ്കൽ”

വീട്ടുതടങ്കലിലാക്കപ്പെട്ട വിവരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചാണ് പൂനാവാല പുറത്തുവിട്ടത്. വനിതാ ഉദ്യോഗസ്ഥരടക്കമുള്ള ഡൽഹി പോലീസിലെ വലിയൊരു സംഘം തന്റെ വീട്ടുവാതിക്കൽ തമ്പടിച്ചിരിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം പോസ്റ്റ് ചെയ്തു. “എനിക്കെതിരെ കുറ്റപത്രമോ വാറന്റോ മറ്റ് നിയമപരമായ രേഖകളോ ഒന്നുമില്ലാതെയാണ് പോലീസ് എന്നെ തടഞ്ഞു വെച്ചിരിക്കുന്നത്. എഥനോൾ നയത്തിലെ അഴിമതിക്കെതിരെ സംസാരിക്കുന്നതിനെ കേന്ദ്ര സർക്കാർ ഭയപ്പെടുന്നു,” പൂനാവാല ആരോപിച്ചു.

സമരം ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നടപടിയെന്ന് വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പൂനാവാലയോട് പറയുന്നത് കാണാം. മുൻകൂട്ടി സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം പ്രഖ്യാപിച്ചതിനാൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടാൻ സാധ്യതയുണ്ടെന്ന വിവരം ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചതിനാലാണ് നടപടിയെന്നും പോലീസ് വിശദീകരിച്ചു. മാധ്യമപ്രവർത്തകർ എത്തിയതോടെ പ്രദേശത്തെ ഇന്റർനെറ്റ് കണക്റ്റിവിറ്റി പോലീസ് ജാം ചെയ്‌തതായും പൂനാവാല ആരോപിച്ചു.

Story Summary

Political analyst Tehseen Poonawalla claimed that he was placed under house arrest by Delhi Police at his Greater Kailash-1 residence to prevent a peaceful protest against the mandatory E20 ethanol-blended petrol policy. Poonawalla shared videos showing police officers outside his home blocking his movement, alleging that the action was taken without any legal notice or paperwork.

WhatsApp Channel Banner

Latest updates

‘മാപ്പ് പറയേണ്ടത് പ്രധാനമന്ത്രിയാണ്’: യുവാക്കൾക്ക് മാപ്പുനൽകിയെന്ന പ്രസ്താവനയിൽ മോദിക്കെതിരെ...

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് മാപ്പുനൽകിയെന്ന പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. രാജ്യത്തെ യുവാക്കളെ അപമാനിക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയുടേതെന്നും, പകരം ചോദ്യപേപ്പർ ചോർച്ച, നോട്ട് നിരോധനം...

കുട്ടികൾക്കായി ദിവസവും എഐ പോഡ്‌കാസ്റ്റ്; സാം ആൾട്ട്മാന്റെ നിർദേശത്തിന്...

കുട്ടികളുടെ താൽപര്യങ്ങളും കുടുംബത്തിന്റെ ദിവസേനയുള്ള പരിപാടികളും ഉൾപ്പെടുത്തി ചാറ്റ്ജിപിടി വഴി വ്യക്തിഗത പോഡ്‌കാസ്റ്റുകൾ തയ്യാറാക്കാമെന്ന ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാന്റെ നിർദേശം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നു (Sam Altman ChatGPT podcast idea)....

ശാരീരിക അസ്വാസ്ഥ്യവും ഛർദ്ദിലും: വീണ്ടും ഡോക്ടർമാരുടെ സേവനം തേടി...

ഛത്രപതി സംഭാജിനഗർ: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് ശാരീരിക അസ്വസ്ഥത. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള വസതിയിൽ വെച്ച് ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. വീടിന്റെ പാർക്കിംഗ് ഏരിയയിൽ തന്നെ കാണാനെത്തിയ...

പെരുമഴ പെയ്തിറങ്ങിയിട്ടും റെഡ് അലർട്ട് നൽകാൻ വൈകി: സംസ്ഥാനത്ത്...

തിരുവനന്തപുരം: പെരുമഴയിൽ ജനം വലയുമ്പോഴും കേരളത്തിൽ കാലാവസ്ഥ പ്രവചനങ്ങളും മുന്നൊരുക്കങ്ങളും പാളിയെന്ന് വിമർശനം. പ്രളയസമാനമായ അതിതീവ്ര മഴ പെയ്തിറങ്ങിയ പത്തനംതിട്ടയിലും ഇടുക്കിയിലും വൈകിയാണ് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും റെഡ് അലർട്ട്...

പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുവതിക്കെതിരെ കേസ്; നിയമനടപടികളിൽ ഇരട്ടത്താപ്പുണ്ടോയെന്ന് അഭിജീത്ത്...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ നോയിഡ സ്വദേശിനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത്ത് ദിപ്കെ. നിയമനടപടികൾ എല്ലാവർക്കും ഒരുപോലെ...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....