കോഴിക്കോട്ട് വാഹനാപകടം; യുവാവ് മരിച്ചു
May 24, 2023, 20:36 IST

കോഴിക്കോട്: ഫറോക്കിൽ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഈസ്റ്റ് നല്ലൂർ കള്ളിക്കൂടംകണ്ടിയിൽ സന്തോഷിന്റെ മകൻ ആദിത്ത്(18) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. ഫറോക്ക് - കൊണ്ടോട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ആദിത്ത് സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.