കൊല്ലം: സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവം ക്രൂരമായ പോലീസ് മർദ്ദനത്തെ തുടർന്നാണെന്ന ആരോപണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുണ്ടറ-കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറായിരുന്നു സിയാദ്.(Kollam Custodial Death Allegation Crime Branch To Investigate)
ഈ മാസം 24-നായിരുന്നു സിയാദിന്റെ മരണം. പോലീസ് ഉദ്യോഗസ്ഥർ സിയാദിനെ അതിക്രൂരമായി മർദ്ദിച്ചതായി മകൾ വെളിപ്പെടുത്തിയിരുന്നു. തുടക്കത്തിൽ പോലീസ് ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചിരുന്നു.
വിഷയം വലിയ വിവാദമായതോടെ ആഭ്യന്തര മന്ത്രാലയം സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടുകയായിരുന്നു. ഇതേത്തുടർന്നാണ് പ്രാദേശിക പോലീസിൽ നിന്ന് അന്വേഷണം മാറ്റി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
Story Summary
The investigation into the death of Siyad, a 36-year-old private bus driver from Kollam who died while undergoing treatment, has been transferred to the District Crime Branch. Following allegations of police brutality raised by Siyad’s daughter and supported by the complainant’s statement, the Home Minister sought an urgent report, leading to the official probe.


