കോൺഗ്രസ് ഉപരോധസമരത്തിനിടെ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിക്ക് മർദനം

കോൺഗ്രസ് ഉപരോധസമരത്തിനിടെ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിക്ക് മർദനം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസ് നടത്തുന്ന ഉപരോധസമരത്തിനിടെ സംഘര്‍ഷം. കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍ അടക്കമുള്ളവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഉപരോധം മറികടന്ന് ഓഫീസിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മര്‍ദനം. ഓവര്‍സിയര്‍ സുരേഷ്, ഹെല്‍ത്ത് സെക്ഷനിലെ ജീവനക്കാരന്‍ വിജയകുമാര്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു.  ബ്രഹ്മപുരം തീപിടിത്തത്തില്‍ സിബിഐ അന്വേഷണവും മേയറുടെ രാജിയും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്‍റെ ഉപരോധസമരം. രാവിലെ അഞ്ചിന് തുടങ്ങിയ ഉപരോധം വൈകുന്നേരം അഞ്ച് വരെ തുടരും.

Share this story