കൊച്ചി കോർപറേഷൻ സംഘർഷം: സീനിയർ ക്ലാർക്ക് ഉൾപ്പെടെ നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്
Fri, 17 Mar 2023

കൊച്ചി: കോൺഗ്രസിന്റെ കൊച്ചി കോർപറേഷൻ ഉപരോധ സമരത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോർപറേഷൻ സീനിയർ ക്ലാർക്ക് ഒ.വി. ജയരാജ് ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയാണ് . എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.