Times Kerala

കെ.​മു​ര​ളീ​ധ​ര​നെ പി​ന്തു​ണ​ച്ച് കോ​ഴി​ക്കോ​ട്ട് ഫ്ല​ക്‌​സ് ബോ​ര്‍​ഡ്

 
കെ.​മു​ര​ളീ​ധ​ര​നെ പി​ന്തു​ണ​ച്ച് കോ​ഴി​ക്കോ​ട്ട് ഫ്ല​ക്‌​സ് ബോ​ര്‍​ഡ്

കോ​ഴി​ക്കോ​ട്: കെ ​മു​ര​ളീ​ധ​ര​ന് പി​ന്തു​ണ പ്രഖ്യാപിച്ച് കോ​ഴി​ക്കോ​ട് ഫ്ല​ക്‌​സ് ബോ​ര്‍​ഡ്. വ​ണ്ടി​പേ​ട്ട അ​ട​ക്ക​മു​ള്ള സ്ഥ​ല​ത്താ​ണ് ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ൾ സ്ഥാപിച്ചത്. ന​യി​ക്കാ​ന്‍ നാ​യ​ക​ന്‍ വ​ര​ട്ടെ​യെ​ന്നും ന​യി​ക്കാ​ന്‍ നി​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ളു​മി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സി​ൽ വ്യക്തമാക്കുന്നു.

അ​ന്ന് വ​ട​ക​ര​യി​ല്‍... പി​ന്നെ നേ​മ​ത്ത്... ഇ​ന്ന് തൃ​ശൂ​രി​ല്‍... അ​ങ്ങ് പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത് ഈ ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​നാ​ണ്. മ​തേ​ത​ര​ത്വ​ത്തി​നാ​യി അ​ച​ഞ്ച​ല​മാ​യി നി​ല​കൊ​ണ്ട​തി​ന്‍റെ പേ​രി​ലാ​ണ് ഇ​ന്ന് നി​ങ്ങ​ള്‍ പോ​രാ​ട്ട​ഭൂ​മി​യി​ല്‍ വെ​ട്ടേ​റ്റു വീ​ണ​ത്. ന​യി​ക്കാ​ന്‍ നി​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ളു​മി​ല്ല. ഒ​രി​ക്ക​ല്‍ കൂ​ടി പ​റ​യു​ന്നു പ്രി​യ​പ്പെ​ട്ട കെ​എം നി​ങ്ങ​ള്‍ മ​തേ​ത​ര കേ​ര​ള​ത്തി​ന്‍റെ ഹൃ​ദ​യ​മാ​ണ് എ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ പ്രത്യക്ഷപ്പെട്ടത്.

Related Topics

Share this story