Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യത: ഇന്ന് 4 ജില്ലകളിൽ...

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യത: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala weather forecast

🎙️ Latest Podcast

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.(Kerala weather forecast, Heavy Rain Yellow Alert And Thunderstorm Warning For Kerala)

ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 26ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് ഉള്ളത്. 27ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

കേരളത്തിൽ ഇന്നും (23/06/2026) നാളെയും (24/06/2026) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രദ്ധിക്കുക. ഇടിമിന്നലുള്ളപ്പോൾ ടെലിഫോൺ, വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക.

Story Summary

The IMD has issued yellow alerts for several Kerala districts over the next five days, predicting isolated heavy rainfall ranging from 64.5 mm to 115.5 mm in 24 hours. Additionally, a thunderstorm warning is in effect for June 23 and 24, with residents advised to take necessary precautions during lightning strikes.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.