കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് പയ്യന്നൂരിൽ സി.പി.എം സംഘടനാ തലത്തിൽ കടുത്ത നടപടികളിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പകരം താൽക്കാലിക ഭരണത്തിനായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനാണ് പാർട്ടിക്കുള്ളിൽ ധാരണയായിരിക്കുന്നത് എന്നാണ് സൂചന.(CPM To Dissolve Payyannur Area Committee Following Election Defeat)
കഴിഞ്ഞ ദിവസം ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ വിഷയം പ്രധാനമായും ചർച്ചയായത്. സംഘടനയിലെ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയാകും കമ്മിറ്റിയുടെ രൂപീകരണം. പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിച്ച പാർട്ടി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടിക്ക് വഴിയൊരുങ്ങുന്നത്.
Story Summary
The CPM is reportedly set to dissolve its Payyannur area committee following a severe election defeat and internal organizational issues. According to decisions made in the Kannur district committee meeting, an ad-hoc committee comprising senior leaders will be formed based on an internal inquiry commission report.


