ട്വിൻ ഫോൾസ്: യു.എസിലെ ഐഡഹോയിലെ ട്വിൻ ഫോൾസിലെ പ്രശസ്തമായ ‘ഇൻ-എൻ-ഔട്ട്’ റെസ്റ്റോറന്റിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 2.29-നാണ് സംഭവം. തോക്കുധാരിയായ വ്യക്തിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.(Idaho In N Out Restaurant Shooting, Three Dead Including Shooter)
ശനിയാഴ്ച ബ്ലൂ ലേക്സ് ബോളിവാർഡിലെ തിരക്കേറിയ ഷോപ്പിംഗ് മേഖലയ്ക്കടുത്തുള്ള റെസ്റ്റോറന്റിലാണ് ആക്രമണം നടന്നത്. തുടർന്ന് പ്രദേശവാസികൾക്ക് നൽകിയിരുന്ന ജാഗ്രതാ നിർദേശങ്ങൾ പിന്നീട് പിൻവലിച്ചതായി നഗര വക്താവ് ജോഷ്വ പാമർ അറിയിച്ചു. നിലവിൽ പ്രദേശം സുരക്ഷിതമാണെന്നും പൊതുജനങ്ങൾക്കുള്ള ഭീഷണി ഒഴിവായെന്നും ട്വിൻ ഫോൾസ് പൊലീസ് ചീഫ് മാത്യു ഹിക്സ് വ്യക്തമാക്കി.
എഫ്.ബി.ഐയുടെ സഹായത്തോടെയാണ് പ്രാദേശിക പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ ഇനിയും മാറിയേക്കാമെന്ന് അധികൃതർ വ്യക്തമാക്കി. സെന്റ് ലൂക്‌സ് മാജിക് വാലി ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകിവരികയാണ്.
Story Summary
At least three people, including the suspect, were killed and two others injured in a shooting at an In-N-Out restaurant in Twin Falls, Idaho. Local police along with the FBI are investigating the incident, assuring the public that the threat is now contained.


