HomeKeralaപത്തനംതിട്ട റാന്നിയിൽ വെള്ളമിറങ്ങി: കനത്ത നാശനഷ്ടം: ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദേശം...

പത്തനംതിട്ട റാന്നിയിൽ വെള്ളമിറങ്ങി: കനത്ത നാശനഷ്ടം: ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദേശം | Floodwaters Recede In Ranni

പത്തനംതിട്ട: കനത്ത മഴയിൽ പ്രളയസമാനമായ നാശനഷ്ടങ്ങൾ നേരിട്ട പത്തനംതിട്ട റാന്നിയിൽ പ്രളയജലം പൂർണമായി ഇറങ്ങി. പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നത് പ്രദേശവാസികൾക്ക് ആശ്വാസമായെങ്കിലും, വെള്ളം കയറി കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ഉത്പന്നങ്ങൾ നശിച്ചതിനെ തുടർന്ന് വൻ സാമ്പത്തിക നഷ്ടമാണ് വ്യാപാരികൾക്കുണ്ടായിരിക്കുന്നത്.(Floodwaters Recede In Ranni Traders Face Severe Losses Sabarimala Pilgrims Alerted)

നാശനഷ്ടങ്ങൾ കണക്കാക്കാനും ചെളി നിറഞ്ഞ കടകൾ വൃത്തിയാക്കാനുമുള്ള ശ്രമങ്ങളിലാണ് വ്യാപാരികൾ. ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത തുടരുകയാണ്. അതിനിടെ, നിറപുത്തരി മഹോത്സവത്തിനായി ഇന്ന് വൈകുന്നേരം ശബരിമല നട തുറക്കാനിരിക്കെ തീർത്ഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പമ്പയിലെ ജലനിരപ്പും കാലാവസ്ഥയും നിരീക്ഷിച്ചാകും തീർത്ഥാടകരെ കടത്തിവിടുക. അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Story Summary

Floodwaters have fully receded in Ranni, Pathanamthitta, leaving local traders with losses worth crores. As the state remains under high alert with an Orange Alert issued for 12 districts, the Travancore Devaswom Board has issued a strict safety advisory for Sabarimala pilgrims ahead of the Nira Puthari festival.

WhatsApp Channel Banner

Latest updates

ഹരിപ്പാട് വീടിന് മുകളിലേക്ക് കടപുഴകി: അമ്മയും മകളും അത്ഭുതകരമായി...

ആലപ്പുഴ: കുമാരപുരത്ത് പെയ്തിറങ്ങിയ കനത്ത കാറ്റിലും മഴയിലും കൂറ്റൻ ആഞ്ഞിലിമരം വീടിന് മുകളിലേക്ക് കടപുഴകി വീണ് വൻ നാശനഷ്ടം. കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്റെ വീടിനുമുകളിലേക്കാണ് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ...

ലക്കിടിയിൽ അതിതീവ്ര മഴ: 24 മണിക്കൂറിനിടെ പെയ്തത് 279...

വയനാട് : ലക്കിടിയിൽ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയത് അതിതീവ്ര മഴ. ശനിയാഴ്ച മാത്രം 279 മില്ലീമീറ്റർ മഴയാണ് ലക്കിടിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ലക്കിടിയിലാണ്.(Extremely...

‘ആറന്മുളയിലേക്ക് കൂടുതൽ സഹായം വേണം’: അബിൻ വർക്കി MLA...

പത്തനംതിട്ട: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയിൽ പ്രളയദുരന്തത്തിലായ ആറന്മുളയ്ക്ക് അടിയന്തര സർക്കാർ സഹായം നൽകണമെന്ന് എം.എൽ.എ അബിൻ വർക്കി. റാന്നിയിൽ കയറിയ പ്രളയജലം മുഴുവൻ ആറന്മുള പ്രദേശങ്ങളിലേക്കാണ് ഒഴുകിയെത്തുന്നത്. റാന്നിയിൽ ജലനിരപ്പ് കുറയുന്നതിന്...

‘സമാധാന കരാറിന് ധാരണയായി, ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കും’:...

വാഷിംഗ്ടൺ: ഇറാന് നേരെ നടത്താനിരുന്ന അടിയന്തര ആക്രമണങ്ങൾ നിർത്തിവെച്ചതായി മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ടെഹ്റാനുമായി അടിയന്തര സമാധാന കരാറിന്റെ അടിസ്ഥാന രൂപരേഖയിൽ ധാരണയായതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ട്രംപ്...

FCRA ബില്ലിൽ നിർണ്ണായക ചർച്ച: എല്ലാ ആശങ്കകളും പരിഗണിക്കുമെന്ന്...

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് കാര്യോപദേശകസമിതി യോഗത്തിൽ നിർണ്ണായക ചർച്ചകൾ നടന്നു. ബില്ലുമായി ബന്ധപ്പെട്ട് ബി.എ.സി അന്തിമ തീരുമാനമെടുക്കുമെന്നും, ഉയർന്നു വന്ന എല്ലാ ആശങ്കകളും അഭിപ്രായങ്ങളും പരിഗണിക്കുമെന്നും നിയമമന്ത്രി...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....