തിരുവനന്തപുരം: കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കാത്ത സാഹചര്യത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. പരീക്ഷാ മൂല്യനിർണ്ണയവും ടാബുലേഷൻ നടപടികളും പൂർത്തിയായെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ആര് നടത്തുമെന്നതാണ് പ്രധാന ചോദ്യം.(Kerala SSLC Result 2026 Uncertainty Due To Cabinet Delay)
ഫലത്തിന് അന്തിമരൂപം നൽകുന്നതിനായി പരീക്ഷാ ബോർഡ് ബുധനാഴ്ച യോഗം ചേരും. ബോർഡ് യോഗത്തിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു ദിവസം കൂടി വേണ്ടിവരും. ഇതനുസരിച്ചാണ് മേയ് 15 വെള്ളിയാഴ്ച ഫലം പ്രസിദ്ധീകരിക്കാൻ പരീക്ഷാ ഭവൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയത്. എന്നാൽ വിരമിച്ച മന്ത്രിമാർക്ക് പകരം പുതിയ മന്ത്രിമാർ ചുമതലയേൽക്കാത്തത് പ്രഖ്യാപനത്തെ ബാധിച്ചേക്കാം.
മുൻപ് 2021-ൽ സമാനമായ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. സിബിഎസ്ഇ ഉൾപ്പെടെയുള്ള കേന്ദ്ര ബോർഡുകൾ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞതിനാൽ സംസ്ഥാന സിലബസിലെ ഫലപ്രഖ്യാപനം വൈകുന്നത് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാക്കും.
Story Summary
The uncertainty over the formation of the new government in Kerala is affecting the SSLC result announcement. While evaluation is complete, it’s unclear if the results scheduled for May 15 will be released on time without an Education Minister.

