HomeKeralaരാഹുൽ ഗാന്ധി - ഖാർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30ന്: മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ...

രാഹുൽ ഗാന്ധി – ഖാർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30ന്: മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ്; കേരളം കാത്തിരിക്കുന്ന ആ തീരുമാനം ഇന്നുണ്ടാകുമോ? | Kerala Next Chief Minister

തിരുവനന്തപുരം : ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമം കുറിച്ചുകൊണ്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഹൈക്കമാൻഡ് നേതൃത്വവുമായി നടത്തുന്ന നിർണായക ചർച്ചകൾക്ക് ശേഷം ഇന്ന് വൈകിട്ട് 5.30-ഓടെ രാഹുൽ ഗാന്ധി അന്തിമ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും, അവസാന നിമിഷം ആർക്ക് നറുക്ക് വീഴുമെന്നത് രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.(Kerala Next Chief Minister Announcement likely Today)

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് പത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഭരണകൂടം നിലവിൽ വരാത്തത് കേരളത്തിൽ കടുത്ത ഭരണസ്തംഭനത്തിന് വഴിവെച്ചിട്ടുണ്ട്. ഒപ്പമുള്ള സംസ്ഥാനങ്ങളിൽ സർക്കാർ അധികാരമേറ്റെടുത്ത് പ്രവർത്തനം തുടങ്ങിയിട്ടും, കേരളത്തിൽ മാത്രം തീരുമാനം നീളുന്നത് കോൺഗ്രസിന് തലവേദനയായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ ചോദ്യശരങ്ങളും സഖ്യകക്ഷികളുടെ അതൃപ്തിയും ശക്തമായി.

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പാർട്ടി സംസ്ഥാന ചുമതലയുള്ള നേതാവ് ദീപാദാസ് മുൻഷി ഇന്ന് തിരുവനന്തപുരത്തെത്തും. ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് ശേഷം തിരിക്കുന്ന അവർ, ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്തേക്കും

Story Summary

The Congress high command is expected to announce Kerala’s next Chief Minister today following prolonged discussions between Rahul Gandhi and Mallikarjun Kharge. The delay in finalizing the leader has caused administrative paralysis and mounting frustration among the public and alliance partners.

WhatsApp Channel Banner

Latest updates

ഗ്രീസിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ...

ഏഥൻസ്: ഗ്രീസിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾക്കിടെ രണ്ട് ഫയർഫൈറ്റിംഗ് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് തകർന്നു. അപകടത്തിൽ ഡാനിഷ് പൈലറ്റും ഗ്രീക്ക് ഫയർ സർവീസ് ഉദ്യോഗസ്ഥനും തൽക്ഷണം കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ബ്രിട്ടീഷ്...

മാറ്റമില്ലാതെ തുടർന്ന് സംസ്ഥാനത്തെ സ്വർണവില: പവന് 1,05,760 രൂപയിൽ...

കൊച്ചി: ദിവസങ്ങളായി തുടർച്ചയായ മാറ്റങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,05,760 രൂപയായി തുടരുന്നു. ഒരു ഗ്രാം സ്വർണത്തിന് 13,220 രൂപ നൽകണം.(Kerala Gold...

സംസ്ഥാനത്ത് അതിശക്തമായ മഴ: പരപ്പനങ്ങാടി-നാടുകാണി പാതയിൽ മണ്ണിടിഞ്ഞു; ഗതാഗതം...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ...

പ്രളയച്ചുഴിയിൽ വെളിച്ചമായി 25കാരൻ: തടിത്തോണിയിൽ ജീവൻ പണയം വെച്ച്...

ശിവസാഗർ: പ്രളയജലം വീടുകളെ വിഴുങ്ങുകയും വൈദ്യുതിയും വാർത്താവിനിമയബന്ധങ്ങളും വിച്ഛേദിക്കപ്പെടുകയും ചെയ്ത ഘട്ടത്തിൽ അസമിലെ അഞ്ച് ഗ്രാമങ്ങൾക്ക് രക്ഷകനായി മാറിയത് ശ്രാവൺ കുമാർ എന്ന 25-കാരൻ. നദിയിലെ കൂറ്റൻ മരത്തടികളും കുത്തൊഴുക്കും കണ്ട് പരിചയസമ്പന്നരായ...

മഴക്കെടുതി രൂക്ഷം; ദുരിതബാധിത മേഖലകൾ സന്ദർശിച്ച് ടി.പി. അഷ്റഫലി...

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: അതിതീവ്ര മഴയെ തുടർന്ന് ചാലിയാർ നദിയിലെ ജലനിരപ്പ് ഉയരുകയും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീഷണിയും രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ ദുരിതബാധിത പ്രദേശങ്ങൾ ടിപി അഷ്റഫലി എം.എൽ.എ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....