തിരുവനന്തപുരം: സംസ്ഥാനത്തുടനീളം അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. പത്ത് ജില്ലകളിൽ പൂർണ്ണമായും രണ്ട് ജില്ലകളിൽ ഭാഗികമായുമാണ് ഇന്ന് അവധി നൽകിയിട്ടുള്ളത്.(Kerala Heavy Rain Holiday Declared For Educational Institutions In 10 Districts)
ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നീ 10 ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. അതേസമയം കണ്ണൂർ, വയനാട് ജില്ലകളിൽ നിയന്ത്രിത അവധിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ഇവിടെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമായിരിക്കും ഇന്ന് അവധിയുണ്ടാവുക. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Story Summary
Heavy rains continue to trigger school holidays across Kerala. Educational institutions in 10 districts remain completely closed, while partial holidays have been declared in Kannur and Wayanad.


