തിരുവനന്തപുരം: മധ്യ ഛത്തീസ്ഗഢിനും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായി അതിതീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ട്.(Kerala Heavy Rain Alert Orange Yellow Alert Issued)
ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ആഗസ്റ്റ് 2 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂലൈ 29-ന് മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലും, ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.
ഓറഞ്ച് അലർട്ട്
ജൂലൈ 29: ഇടുക്കി, വയനാട്, കണ്ണൂർ
ജൂലൈ 30: കോഴിക്കോട്, വയനാട്, കണ്ണൂർ
ജൂലൈ 31: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ്
ആഗസ്റ്റ് 01: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
യെല്ലോ അലർട്ട്
ജൂലൈ 29: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസറഗോഡ്
ജൂലൈ 30: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ്
ജൂലൈ 31: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ആഗസ്റ്റ് 01: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ആഗസ്റ്റ് 02: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരും നദിക്കരകളിലും അണക്കെട്ടുകളുടെ തീരപ്രദേശങ്ങളിലും താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്.
Story Summary
Due to a Deep Depression over central Chhattisgarh and adjoining Odisha, heavy to very heavy rainfall accompanied by squally winds is expected across Kerala until August 2. The India Meteorological Department (IMD) has issued Orange and Yellow alerts for various districts from July 29 to August 2, advising residents in landslide-prone and low-lying coastal/riverbank areas to shift to safer places.


