HomeKeralaസ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു: ഇന്ന് പവന് കുറഞ്ഞത് എത്ര രൂപയെന്ന് അറിഞ്ഞാലോ?...

സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു: ഇന്ന് പവന് കുറഞ്ഞത് എത്ര രൂപയെന്ന് അറിഞ്ഞാലോ? | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിലെ അസ്ഥിരത തുടരുന്നു. ഇന്നലെ വില വർധിച്ചതിന് പിന്നാലെ ഇന്ന് പവന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,16,240 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 14,530 രൂപയായി.(Kerala Gold price lowered, know about today’s rate)

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ്ണവില കുത്തനെ കൂടിയും കുറഞ്ഞും നിൽക്കുന്ന രീതിയാണ് കാണുന്നത്. ഇന്നലെ രാവിലെ പവന് 1,640 രൂപ വർധിച്ചെങ്കിലും ഉച്ചയോടെ 680 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യവുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.

ഡിസംബർ 23-നാണ് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് കുതിച്ചുയർന്ന വില ജനുവരി 29-ന് സർവ്വകാല റെക്കോർഡായ 1,31,160 രൂപയിൽ എത്തിയിരുന്നു. നിലവിൽ റെക്കോർഡ് വിലയിൽ നിന്ന് താഴെയാണെങ്കിലും സ്വർണ്ണവിപണിയിലെ അനിശ്ചിതത്വം തുടരുകയാണ്.

Clickable Info Box