HomeKeralaസംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിച്ചുയരുന്നു: പവന് ഇന്ന് 1400 രൂപ വർധിച്ചു...

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിച്ചുയരുന്നു: പവന് ഇന്ന് 1400 രൂപ വർധിച്ചു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും 1,16,000 കടന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1400 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,800 രൂപയായി ഉയർന്നു. ഇന്നലെ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഉച്ചയോടെ തിരിച്ചുകയറിയ വിലയാണ് ഇന്ന് വലിയ വർധനവിലേക്ക് എത്തിയത്.(Kerala Gold price hiked by Rs 1400 today)

പവന് 1400 രൂപ വർധിച്ച് 1,16,800 രൂപ എന്ന നിലയിലും, ഗ്രാമിന് 175 രൂപ വർധിച്ച് 14,600 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണവില 1,17,760 രൂപ വരെ എത്തിയിരുന്നു. ഇതാണ് ഫെബ്രുവരി മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഫെബ്രുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.

2026 ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.  കഴിഞ്ഞ ഡിസംബർ 23-നാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. ആഗോള വിപണിയിലെ സാമ്പത്തിക സാഹചര്യങ്ങളും യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണ്ണവില ഇത്രയേറെ കൂടാൻ കാരണമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Clickable Info Box