HomeKeralaസംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: പവന് ഇന്ന് കൂടിയത് 560 രൂപ!...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: പവന് ഇന്ന് കൂടിയത് 560 രൂപ! | Kerala Gold Price Hike

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 560 രൂപയാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,05,080 രൂപയായി ഉയർന്നു.(Kerala Gold Price Hike Today One Sovereign Crosses One Lakh Five Thousand)

പവന് ആനുപാതികമായി ഗ്രാമിന്റെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 70 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് വിപണിയിൽ 13,135 രൂപയായി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങൾക്ക് അനുസരിച്ച് സംസ്ഥാനത്തും സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Story Summary

Gold prices in Kerala witnessed a significant surge today, with the price of one sovereign (8 grams) of gold increasing by Rs 560 to reach a total of Rs 1,05,080. Proportionately, the price per gram went up by Rs 70, bringing the market rate for one gram of gold to Rs 13,135. The ongoing hike continues to impact consumers across the state amid volatile global market trends.

WhatsApp Channel Banner

Latest updates

‘ചരിത്രപരം’: സ്കൈറൂട്ട് എയറോസ്പേസ് ‘വിക്രം-1’ റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി...

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ പുതിയൊരു ചരിത്ര അധ്യായം കുറിച്ചുകൊണ്ട് ആദ്യത്തെ തദ്ദേശീയ സ്വകാര്യ ഓർബിറ്റൽ വിക്ഷേപണ വാഹനം 'വിക്രം-1' ഇന്ന് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ...

‘ജനങ്ങളാണ് VIPകളെന്ന് കരുതിയയാളാണ് ഉമ്മൻ ചാണ്ടി, എതിർക്കുന്നവരെ പോലും...

കോട്ടയം: ജനപ്രതിനിധികൾ വിഐപികളല്ലെന്നും പൊതുജനങ്ങളാണ് യഥാർത്ഥ വിഐപികളെന്നും വിശ്വസിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പുതുപ്പള്ളിയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(KC Venugopal...

കൂടത്തായി റോയ് വധക്കേസ്: വിചാരണ അവസാന ഘട്ടത്തിലേക്ക്; അന്വേഷണ...

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ് തോമസ് വധക്കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ്റെ വിസ്താരം ഇന്ന് കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ്...

‘പിണറായി വിജയൻ Z+ സുരക്ഷ ഉണ്ടായിരുന്ന വ്യക്തി, വീടിന്...

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ പോലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന് നേരത്തെ ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്നവ്യക്തിയാണെന്നാണ് അദ്ദേഹം...

കൊണ്ടോട്ടിയിൽ ബൈക്ക് അപകടം: നീറ്റാണി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി ദേശീയപാതയിൽ തുറക്കലിനും എയർപോർട്ട് ജങ്ഷനും ഇടയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊണ്ടോട്ടി നീറ്റാണിമ്മൽ സ്വദേശി എം.പി. സുഭീഷാണ് മരിച്ചത് (Kondotty Road Accident). ഇന്ന്...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...