കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ് തോമസ് വധക്കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ്റെ വിസ്താരം ഇന്ന് കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കും.(Koodathayi Roy Thomas Murder Case Trial Final Phase)
ഇതോടെ വിചാരണ നടപടികൾ ഏകദേശം പൂർത്തിയാകും. കേസിൽ ഇതുവരെ 130-ലധികം സാക്ഷികളെയാണ് കോടതി വിശദമായി വിസ്തരിച്ചത്. പ്രധാന പ്രതിയായ ജോളി ജോസഫ് ഉൾപ്പെട്ടിട്ടുള്ള ആറ് കൊലപാതക കേസുകളിൽ ആദ്യമായി വിധി പ്രഖ്യാപിക്കുന്നത് റോയ് വധക്കേസിലായിരിക്കും.
2011 സെപ്റ്റംബർ 30-നാണ് ജോളിയുടെ ആദ്യ ഭർത്താവായിരുന്ന റോയ് തോമസ് സയനൈഡ് ഉള്ളിൽച്ചെന്ന് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ പുനരന്വേഷണത്തിലാണ് കൊലയാണെന്ന് കണ്ടെത്തിയത്.
Story Summary
The trial of the Roy Thomas murder case, the primary case in the sensational Koodathayi serial killings, has entered its final phase at the Special Additional Sessions Court in Kozhikode. The trial is nearing completion as the chief investigating officer, DySP R. Haridasan, is scheduled to be cross-examined today.


