കോട്ടയം: ജനപ്രതിനിധികൾ വിഐപികളല്ലെന്നും പൊതുജനങ്ങളാണ് യഥാർത്ഥ വിഐപികളെന്നും വിശ്വസിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പുതുപ്പള്ളിയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(KC Venugopal Demands Vizhinjam Port Be Named After Oommen Chandy Puthuppally Speech)
കേരളത്തിലെ പൊതുപ്രവർത്തന രംഗത്തെ ഉമ്മൻ ചാണ്ടിക്ക് മുൻപും ശേഷവും എന്ന് വേണം അടയാളപ്പെടുത്താൻ. മരണശേഷവും ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ ഉയർത്തെഴുന്നേൽക്കുകയാണെന്നും അദ്ദേഹത്തിന്റെ കല്ലറയിൽ ഇപ്പോഴും കാണുന്ന അഭൂതപൂർവ്വമായ ജനത്തിരക്ക് അതിന് തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തതും, മന്ത്രിസഭാ യോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളെ നേരിൽക്കണ്ട് വിശദീകരിക്കുന്ന രീതി ആരംഭിച്ചതും ഉമ്മൻ ചാണ്ടിയായിരുന്നു.
കഴിഞ്ഞ 10 വർഷക്കാലം ഇതൊന്നും കേരളത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ അത്തരം ജനകീയ ശൈലികൾ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ യുഡിഎഫ് മുന്നണി യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ നേർക്ക് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച പ്രതികൾക്കെതിരെ പോലും പ്രതികാരബുദ്ധിയോടെ നടപടിയെടുക്കരുതെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയുടെ സഹിഷ്ണുതയുടെ ശൈലിയാണ് യുഡിഎഫിന്റെ വിജയങ്ങൾക്ക് അടിസ്ഥാനം. ഉമ്മൻ ചാണ്ടി കോൺഗ്രസിന് കേവലം ഒരു നേതാവ് മാത്രമല്ല, മറിച്ച് പാർട്ടിക്ക് എല്ലാം എല്ലാമായിരുന്നു. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ ശക്തനാണ് ഇന്ന് ഓർമ്മകളായി ജീവിക്കുന്ന ഉമ്മൻ ചാണ്ടിയെന്നും കെ.സി. വേണുഗോപാൽ അനുസ്മരിച്ചു.
Story Summary
Speaking at the Oommen Chandy memorial meeting in Puthuppally, AICC General Secretary K.C. Venugopal demanded that the state government rename the Vizhinjam International Seaport after the late Chief Minister Oommen Chandy. Venugopal praised Chandy’s unparalleled mass appeal, noting that he treated common citizens as the real VIPs and transformed Kerala’s political landscape


