HomeKerala'പിണറായി വിജയൻ Z+ സുരക്ഷ ഉണ്ടായിരുന്ന വ്യക്തി, വീടിന് മുന്നിലെ ജീപ്പ്...

‘പിണറായി വിജയൻ Z+ സുരക്ഷ ഉണ്ടായിരുന്ന വ്യക്തി, വീടിന് മുന്നിലെ ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷ സമിതി വിലയിരുത്തി തീരുമാനിക്കട്ടെ’: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ പോലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന് നേരത്തെ ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്നവ്യക്തിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.(Ramesh Chennithala Kannur Speech Pinarayi Vijayan Security Oommen Chandy Memorial)

നിലവിൽ ഈ ജീപ്പ് മാറ്റണോ വേണ്ടയോ എന്ന കാര്യം സുരക്ഷാ സമിതി വിലയിരുത്തി തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ പോലീസ് നവീകരണവുമായി ബന്ധപ്പെട്ട നിർണ്ണായക പ്രഖ്യാപനങ്ങളും ചെന്നിത്തല നടത്തി. മയ്യിൽ പോലീസ് സ്റ്റേഷന്റെ നവീകരണത്തിനായി ആവശ്യമായ ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് വരാനിരിക്കുന്ന ഓണത്തിന് മുമ്പ് തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ചെറുപുഴയിൽ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകിയാൽ ഉടൻ നടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളും ഏകീകൃത രീതിയിൽ ഒരേ നിറം നൽകി നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുകൂടാതെ, സംസ്ഥാനത്തെ 64 വലിയ സ്റ്റേഷനുകൾ ഒഴികെ ബാക്കി 414 സ്റ്റേഷനുകളുടെയും പൂർണ്ണ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് (SI) തിരികെ നൽകുമെന്നും വരാനിരിക്കുന്ന സ്വാതന്ത്ര്യ ദിനത്തോടെ കേരള പോലീസിന് തികച്ചും ജനസൗഹൃദപരമായ പുതിയൊരു മുഖമുണ്ടാകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ഉമ്മൻ ചാണ്ടിയുടെ ജനപ്രിയ രാഷ്ട്രീയത്തെക്കുറിച്ചും ചെന്നിത്തല അനുസ്മരിച്ചു. കോൺഗ്രസിലെ സാധാരണക്കാരായ പ്രവർത്തകരുടെ വലിയൊരു അത്താണിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെയും പ്രവർത്തകരുടെയും പ്രശ്നങ്ങൾ എപ്പോഴും സ്വന്തമായി ഏറ്റെടുത്തിരുന്ന നേതാവായിരുന്നു അദ്ദേഹം. മുൻപ് കണ്ണൂരിൽ വെച്ച് അദ്ദേഹത്തിന് നേരെ കല്ലേറുണ്ടായ ആ കടുത്ത സാഹചര്യത്തിൽ പോലും പാർട്ടിയെക്കൊണ്ട് ഒരു ഹർത്താൽ പ്രഖ്യാപിക്കാൻ ഉമ്മൻ ചാണ്ടി അനുവദിച്ചില്ലെന്ന രാഷ്ട്രീയ മാന്യതയും ചെന്നിത്തല ചടങ്ങിൽ അനുസ്മരിച്ചു.

Story Summary

Speaking at the Oommen Chandy memorial meeting in Kannur, Home Minister Ramesh Chennithala stated that the security committee would review and decide on the police vehicle deployed outside CPM leader Pinarayi Vijayan’s residence, noting it was part of his previous Z+ security layout. Chennithala also announced a major police modernization drive.

WhatsApp Channel Banner

Latest updates

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

വിക്രം-1 വിക്ഷേപണം 12.05ന്: സാങ്കേതിക തടസമെന്ന് സൂചന, ഉടൻ...

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ 'വിക്രം-1'-ന്റെ ചരിത്ര വിക്ഷേപണം സാങ്കേതിക തകരാറുകളെ തുടർന്ന് വൈകുന്നതായി റിപ്പോർട്ടുകൾ. വിക്ഷേപണം 12.05ന് നടക്കുമെന്നാണ് പുതിയ വിവരം. ശനിയാഴ്ച രാവിലെ 11:30-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ...

വിഴിഞ്ഞം തുറമുഖം സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമാകുന്നു; വാണിജ്യ...

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും. ഇതോടെ കേവലമൊരു ട്രാൻഷിപ്‌മെന്റ് തുറമുഖം എന്നതിനപ്പുറം ഇന്ത്യയുടെ സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. ആദ്യ...

‘കേരളം ഇതിലും മികച്ചത് അർഹിക്കുന്നുണ്ട്’: വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ...

തിരുവനന്തപുരം: വർഷം 2026 ആയിട്ടും സംസ്ഥാനത്തുണ്ടാകുന്ന പവർകട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്ന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എം എൽ എയുമായ രാജീവ് ചന്ദ്രശേഖർ. ഇത് പ്രകൃതിയുടെ കുറ്റമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...