തിരുവനന്തപുരം: പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കസ്റ്റഡിയിൽ സൂക്ഷിക്കുമ്പോഴും കൈവിലങ്ങ് ഉപയോഗിക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന പോലീസ് മേധാവി. നിയമപരിപാലനത്തിനിടെ ഉദ്യോഗസ്ഥർ വിവേചനാധികാരം കൃത്യമായി പാലിക്കണമെന്നും ഒരാളെയും വ്യക്തിപരമായി അപമാനിക്കാനോ അന്തസ്സ് കെടുത്താനോ വേണ്ടി ബോധപൂർവ്വം കൈവിലങ്ങ് അണിയിക്കരുതെന്നും ഡി.ജി.പി സർക്കുലറിൽ വ്യക്തമാക്കി.(Kerala DGP Issues Strict Guidelines On Handcuffing Suspects)
അറസ്റ്റിലാകുന്ന വ്യക്തിയുടെ വാർദ്ധക്യം, ആരോഗ്യസ്ഥിതി എന്നിവ പരിശോധിച്ച ശേഷമേ നടപടിയെടുക്കാവൂ. ഏതെങ്കിലും കേസിൽ വിലങ്ങ് ഉപയോഗിക്കേണ്ടി വന്നാൽ അതിന്റെ കൃത്യമായ സാഹചര്യം വിചാരണ വേളയിൽ കോടതിയെ ബോധ്യപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
കൊലപാതകം, ബലാത്സംഗം, ആസിഡ് ആക്രമണം, മനുഷ്യക്കടത്ത്, പോക്‌സോ (POCSO) കേസുകളിൽപ്പെട്ട പ്രതികൾ, രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ, ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃതമായി സൂക്ഷിക്കൽ, കള്ളനോട്ട് നിർമ്മാണം, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ സാധ്യതയുള്ളവർ, സ്ഥിരം കുറ്റവാളികൾ, സംഘടിത കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ടവർ എന്നിവർക്ക് വിലങ്ങണിയിക്കാം.
Story Summary
Kerala DGP has issued strict guidelines for the use of handcuffs by police officers, emphasizing human dignity and officer discretion. The circular mandates that handcuffs should only be used for severe offenders, including terrorists and habitual criminals, and the necessity must be explicitly reported to the court.


