കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശ്ശിക നിവാരണം മാർച്ച് 31 വരെ
Tue, 14 Mar 2023

കോട്ടയം: സംസ്ഥാന സർക്കാർ കയർ തൊഴിലാളികൾക്കായി നൽകി വരുന്ന വിവിധ ധനസഹായങ്ങളും ക്ഷേമനിധി ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് തൊഴിലാളികൾ കുടിശികയില്ലാതെ അംഗത്വം പുതുക്കേണ്ടതാണ്. അഞ്ചുവർഷം വരെ കുടിശികയുള്ള തൊഴിലാളികൾക്ക് കുടിശിക അടച്ച് അംഗത്വം പുതുക്കാൻ 2023 മാർച്ച് 31 വരെ അവസരം ഉണ്ടായിരിക്കും. ബോർഡിൽ കമ്പ്യൂട്ടറൈസേഷൻ നടപടികൾ പൂർത്തികരിച്ചതിന്റെ ഭാഗമായി സോഫ്റ്റ്‌വേറിൽ ചേർത്തിട്ടുള്ള അംഗങ്ങളുടെ ആധാർ, ബാങ്ക് അക്കൗണ്ട് ഫോൺ നമ്പർ എന്നിവ വെരിഫൈ ചെയ്യണം.