കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്തീനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
Updated: Sep 19, 2023, 08:14 IST

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എ.സി മൊയ്തീനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 10.30ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടിരുന്നു. പിന്നാലെ വീണ്ടും ഹാജരാകാന്‍ സമന്‍സ് നല്‍കിയത്. മൊയ്തീന്‍റെയും കുടുംബത്തിന്‍റെയും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.