'ക്രിസ്മസ് കരോളിനെപ്പോലും വർഗ്ഗീയവൽക്കരിച്ച് കടന്നാക്രമണങ്ങൾ': കൊല്ലത്ത് CPM ഓഫീസിൽ കേക്ക് മുറിച്ച് MV ഗോവിന്ദൻ | Christmas Carols

പി.കെ. ഗുരുദാസൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു
'ക്രിസ്മസ് കരോളിനെപ്പോലും വർഗ്ഗീയവൽക്കരിച്ച് കടന്നാക്രമണങ്ങൾ': കൊല്ലത്ത് CPM ഓഫീസിൽ കേക്ക് മുറിച്ച് MV ഗോവിന്ദൻ | Christmas Carols
Updated on

കൊല്ലം: രാജ്യത്ത് മതനിരപേക്ഷ ആഘോഷങ്ങളെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാവ് പി.കെ. ഗുരുദാസൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ക്രിസ്മസ് കരോളിനെപ്പോലും വർഗ്ഗീയവൽക്കരിച്ച് കടന്നാക്രമണങ്ങൾ ഉണ്ടാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.(Even Christmas Carols are being communalized and attacked, MV Govindan cuts cake at CPM office in Kollam)

പ്രതിഷേധ കരോളുമായി ഡി.വൈ.എഫ്.ഐ പാലക്കാട് കരോൾ സംഘത്തിന് നേരെ ഉണ്ടായ ആർ.എസ്.എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ 2500 യൂണിറ്റുകളിലും 'പ്രതിഷേധ കരോൾ' നടത്തുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചു. "കരോൾ തടയാൻ ആർ.എസ്.എസിന് ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ തന്നെ കൈകാര്യം ചെയ്യും" എന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.

ബി.ജെ.പി നേതാവ് സി. കൃഷ്ണകുമാർ പാലക്കാട്ടെ 'പ്രവീൺ തൊഗാഡിയ' ആണെന്നും അദ്ദേഹത്തിന്റെ വർഗീയ മുഖം പുറത്തായെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രിസ്തീയ വിഭാഗത്തിൽ നിന്ന് ബി.ജെ.പി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ഈ അക്രമമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com