പാലക്കാട്: മണ്ണാർക്കാട് തെങ്കര കോൽപ്പാടം അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് പോലീസ് ലാത്തിവീശി. ചൊവ്വാഴ്ച രാത്രി നടന്ന ഉത്സവത്തോടനുബന്ധിച്ചുള്ള 'കൈകൊട്ടിക്കളി'ക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.(Gang of youths clash during the temple festival)
കല്ലംചോല പ്രദേശത്തെ ഒരു കൂട്ടം യുവാക്കളും കോൽപ്പാടം പ്രദേശത്തെ യുവാക്കളും തമ്മിലുണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ യുവാക്കൾ വടികളും കസേരകളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു.
സംഘർഷം നിയന്ത്രണാതീതമായതോടെ സ്ഥലത്തുണ്ടായിരുന്ന മണ്ണാർക്കാട് പോലീസ് ലാത്തിവീശി യുവാക്കളെ ചിതറിച്ചോടിച്ചു. സംഭവത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടില്ല.