

പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച ഒറ്റപ്പാലം വേങ്ങശ്ശേരി സ്വദേശി രാധാകൃഷ്ണൻ മരിച്ചു. കഴിഞ്ഞ മാസം 5-ന് നടന്ന അപകടത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി മരണം സംഭവിച്ചത്.(Man dies after accidentally drinking acid, mistaking it for water)
ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തിവരികയായിരുന്നു രാധാകൃഷ്ണൻ. ജോലിയുടെ ആവശ്യത്തിനായി കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുടിവെള്ളമാണെന്ന് കരുതി അബദ്ധത്തിൽ കുടിക്കുകയായിരുന്നു.
ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.