ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു : ഇതര സംസ്ഥാന തൊഴിലാളി അതീവ ഗുരുതരാവസ്ഥയിൽ | Train

ഇയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു : ഇതര സംസ്ഥാന തൊഴിലാളി അതീവ ഗുരുതരാവസ്ഥയിൽ | Train
Updated on

പാലക്കാട്: പട്ടാമ്പിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് തെറിച്ചുവീണ ഇതരസംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ പള്ളിപ്പുറം - പട്ടാമ്പി സ്റ്റേഷനുകൾക്കിടയിലെ ഉരുളാൻപടി എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്.(An interstate worker who fell from a moving train is in critical condition)

യാത്രയ്ക്കിടെ ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടസമയത്ത് യുവാവ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് പ്രാഥമിക വിവരമുണ്ട്. ഇയാളെ ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ യുവാവിന് സംസാരിക്കാൻ കഴിയുന്നില്ല. ഇയാളുടെ പക്കൽ തിരിച്ചറിയൽ രേഖകളോ മൊബൈൽ ഫോണോ ഉണ്ടായിരുന്നില്ല. അതിനാൽ കുടുംബാംഗങ്ങളെ വിവരം അറിയിക്കാൻ പോലീസിനും ആശുപത്രി അധികൃതർക്കും സാധിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com