Times Kerala

 കാ​റ​ഡു​ക്ക സ​ഹ​ക​ര​ണ സൊ​സൈ​റ്റി ത​ട്ടി​പ്പ്; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

 
കാ​റ​ഡു​ക്ക സ​ഹ​ക​ര​ണ സൊ​സൈ​റ്റി ത​ട്ടി​പ്പ്; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
 

കാ​സ​ർ​ഗോ​ഡ്: കാ​റ​ഡു​ക്ക അ​ഗ്രി​ക്ക​ൾ​ച​റി​സ്‌​റ്റ് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ ത​ട്ടി​പ്പ് കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. കാ​ഞ്ഞ​ങ്ങാ​ട് നെ​ല്ലി​ക്കാ​ട് സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ, പ​റ​ക്ലാ​യി സ്വ​ദേ​ശി ഗ​ഫൂ​ർ, ബേ​ക്ക​ർ മൗ​വ​ൽ സ്വ​ദേ​ശി ബ​ഷീ​ർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കേ​സി​ലെ മു​ഖ്യ പ്ര​തി ര​തീ​ശ​ന്‍റെ റി​യ​ലെ​സ്റ്റേ​റ്റ് പ​ങ്കാ​ളി​ക​ളാ​ണ് അ​റ​സ്റ്റി​ലാ‌‌​യ‌​വ​ർ. സൊ​സൈ​റ്റി​യി​ൽ ​നി​ന്ന് ര​തീ​ശ​ൻ ക​ട​ത്തി​യ സ്വ​ർ​ണം ഇ​വ​രാ​ണ് പ​ണ​യം​വ​ച്ച​ത്. പ്ര​തി​ക​ൾ ര​തീ​ശ​നു​മാ​യി പ​ണം കൈ​മാ​റി​യ ബാ​ങ്ക് രേ​ഖ​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. മൂ​ന്ന് വ​ർ​ഷ​മാ​യി 4.76 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് സെ​ക്ര​ട്ട​റി കെ. ​ര​തീ​ശ​ന്‍ ന​ട​ത്തി​യ​ത്. ഇ​യാ​ൾ റി​യ​ല്‍ എ​സ്റ്റേ​റ്റ് നി​ക്ഷേ​പം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. സൊ​സൈ​റ്റി​യി​ലെ ത​ട്ടി​പ്പ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം കാ​സ​ർ​ഗോ​ട് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു. എ​ട്ടം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക.

Related Topics

Share this story