കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: ഭാസുരാംഗനും മകനും അറസ്റ്റിൽ
Nov 21, 2023, 23:09 IST

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണക്കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സി പി ഐ നേതാവുമായ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.101 കോടിയുടെ തട്ടിപ്പാണ് മുൻപ് ബാങ്കിൽ കണ്ടെത്തിയത്. ഒരു പ്രമാണംവച്ച് നിരവധി വായ്‌പ്പകൾ എടുത്തതിന്റെ തെളിവും ലഭിച്ചിരുന്നു. പലതവണയായി 3.20 കോടി രൂപ എട്ട് വർഷത്തിനിടെ ഭാസുരാംഗൻ വായ്‌പയെടുത്തു. ഇത് 14 സെന്റ് വസ്‌തുവിന്റെ ആധാരം ഉപയോഗിച്ചായിരുന്നു. എട്ട് തവണയായി ഒരുകോടി രൂപ ഭാസുരാംഗന്റെ മകന്റെ പേരിൽ ലോണായെടുക്കുകയും ചെയ്‌തെന്ന് കണ്ടെത്തി. പണമൊന്നും തിരികെ അടക്കാതെയായിരുന്നു ഇത്.