മാനസികമായി എനിക്കേറെ വിഷമം വന്നപ്പോഴാണ് ഞാന്‍ തുറന്ന് പറച്ചിലുമായി വന്നത്; അപ്സരയെ വെറുതെ വിടണമെന്ന അപേക്ഷയുമായി മുൻ ഭർത്താവ്

കണ്ണന്റെ വാക്കുകൾ:
‘കഴിഞ്ഞ വീഡിയോയില്‍ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞിതനൊപ്പം എന്റെ ജോലിയെ സംബന്ധിച്ചും ചിലത് പറഞ്ഞിരുന്നു. അപ്‌സര കാരണം എന്റെ ജോലി പോലും നഷ്ടപ്പെട്ടു എന്ന തരത്തില്‍ ചില വാര്‍ത്തകളാണ് പിന്നീട് വന്നത്. ആ രീതിയിലും അപ്‌സര നിന്നെ ചതിച്ചിരുന്നോ എന്ന് ചോദിച്ച് പലരും വന്നതോടെയാണ് അതിലൊരു വിശദീകരണം നല്‍കാമെന്ന് കരുതിയത്. അപ്‌സരയെ പിന്തുണച്ച് പറയുന്നതല്ല. ചെയ്യാത്ത കാര്യത്തിന് അപ്‌സരയെ കുറ്റപ്പെടുത്തേണ്ടതില്ലല്ലോ എന്ന് കരുതിയിട്ടാണ് താനിപ്പോള്‍ ഇങ്ങനെ പറയുന്നത്. എന്റെ വര്‍ക്കിന് എതിരായി അപ്‌സര ഒന്നും ചെയ്തിട്ടില്ല. എന്റെ ജോലി അവള്‍ തടസ്സപ്പെടുത്തിയിട്ടില്ല. വേര്‍പിരിഞ്ഞതിന് ശേഷം ഫ്‌ളവേഴ്‌സില്‍ ഞങ്ങളൊന്നിച്ച് ജോലി ചെയ്തതിനെ പറ്റി കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ പറഞ്ഞിരുന്നു. അന്ന് ഞാനുണ്ടെങ്കില്‍ അപ്‌സര ആ പരിപാടിയ്ക്ക് വരില്ലെന്നാണ് കരുതിയത്.
പക്ഷേ യാതൊരു കുഴപ്പവുമില്ലാതെ അവള്‍ വരികയും അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നെ പറ്റി ഒരു സുഹൃത്ത് അവളോട് പറഞ്ഞപ്പോള്‍ അതിനെന്താണ്, കുഴപ്പമില്ല. പുള്ളി പുള്ളിയുടെ ജോലിയല്ലേ ചെയ്യുന്നതെന്നാണ് അപ്‌സര പറഞ്ഞത്. ആ വീഡിയോ എന്റെ കൈയ്യിലുണ്ട്. അത് ഞാന്‍ പുറത്ത് വിടും. എന്റെ ജോലിയെ ബാധിക്കുന്ന തരത്തില്‍ യാതൊരു പ്രശ്‌നങ്ങളും അപ്‌സരയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പലരും അത് തെറ്റിദ്ധരിച്ചത് കൊണ്ടാണ് ഇങ്ങനൊരു വീഡിയോയുമായി വന്നത്. പിന്നെ അവള്‍ ചെയ്തത് അവളുടെ ഭാഗം ന്യായീകരിച്ച് മുന്നോട്ട് പോയി എന്നതാണ്. അതിലെ യഥാര്‍ഥ്യം ഞാന്‍ വെളിപ്പെടുത്തി. അതവള്‍ പറഞ്ഞില്ലെന്നേയുള്ളു. അതുകൊണ്ടാണ് ഒരവസരം വന്നപ്പോള്‍ എനിക്കത് പറയേണ്ടി വന്നത്.
അപ്‌സരയെ സംരക്ഷിക്കാനോ അവളില്‍ നിന്നും സിംപതി ലഭിക്കാനോ വേണ്ടി പറയുന്നതല്ല. അതിന് വേണ്ടി ഞാന്‍ പലതും മുന്‍പ് ചെയ്തിട്ടുണ്ട്. സിംപതി പോയിട്ട് സ്‌നേഹത്തോടെയുള്ള ഒരു നോട്ടം പോലും അന്ന് ലഭിച്ചിട്ടില്ല. അതൊക്കെ കഴിഞ്ഞ കാര്യമാണ്. ഇപ്പോള്‍ എല്ലാവരോടും പറയാനുള്ളത് ചെയ്യാത്ത കാര്യത്തിന് അപ്‌സരയെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ്. പിന്നെ ആരൊക്കെയോ അവളുടെ ഇന്‍സ്റ്റാഗ്രാമില്‍ കയറി പച്ചത്തെറിയൊക്കെ വിളിച്ചു എന്നും ഞാനറിഞ്ഞു. ആ മെസേജ് ഞാനും കണ്ടു, ശരിക്കും എനിക്കും വിഷമമായി. അങ്ങനൊന്നും ആരും പറയരുത്. അതെന്റെ അപേക്ഷയാണ്.
കാരണം അത്രയും മോശം കാര്യങ്ങളാണ് അതിലുള്ളത്. മാനസികമായി എനിക്കേറെ വിഷമം വന്നപ്പോഴാണ് ഞാന്‍ തുറന്ന് പറച്ചിലുമായി വന്നത്. എല്ലാവരും അതിനെ ആ സെന്‍സില്‍ കണ്ടിട്ട് വിട്ട് കളയണം. അപ്‌സരയെ വ്യക്തിപരമായി പോയി തെറി വിളിക്കരുത്. നാട്ടുകാരെ കൊണ്ട് അവളെ തെറി വിളിപ്പിക്കാന്‍ ഇട്ട വീഡിയോ അല്ല. അവള്‍ക്ക് കുറച്ച് അഹങ്കാരവും എന്തും പറയാമെന്ന ചിന്തയും വന്നപ്പോഴാണ് ഞാൻ അങ്ങനൊരു കാര്യം സംസാരിച്ചത്. കുറേ ആളുകള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നതിൽ സന്തോഷമുണ്ട്. ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല. പക്ഷേ അപ്‌സരയ്ക്ക് വന്ന മെസേജ് കണ്ടപ്പോള്‍ എനിക്ക് തന്നെ പാവം തോന്നി. ഞാന്‍ കാരണം പച്ചയ്ക്ക് കേള്‍ക്കേണ്ടി വന്നു. അവള്‍ അവളുടെ ജീവിതവുമായി പൊക്കോട്ടെ.’ കണ്ണൻ പറഞ്ഞു.