HomeKeralaഅന്താരാഷ്ട്ര വ്യാപാരത്തിൽ കേരളത്തിന്റെ സംഭാവന ട്രേഡക്സ് കേരളയിലൂടെ ഉയരും: മന്ത്രി പി....

അന്താരാഷ്ട്ര വ്യാപാരത്തിൽ കേരളത്തിന്റെ സംഭാവന ട്രേഡക്സ് കേരളയിലൂടെ ഉയരും: മന്ത്രി പി. രാജീവ്

കൊച്ചി: അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ അന്താരാഷ്ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങൾക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ‘ട്രേഡക്സ് കേരള 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്താരാഷ്ട്ര റിവേഴ്സ് ബയർ–സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

“എംഎസ്എംഇ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രേഡക്സ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ തനത് ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ആഗോള വിപണിയിലെത്തിക്കുന്നതിന് സംരംഭകരെ സഹായിക്കുകയാണ് ഈ സംഗമത്തിന്റെ ലക്ഷ്യം. ട്രേഡക്സ് കേരളയിലൂടെ സംരംഭങ്ങൾക്ക് സുസ്ഥിരമായ അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനും സാധിക്കും,” മന്ത്രി പറഞ്ഞു.

എംഎസ്എംഇ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിൽ നാല് ലക്ഷത്തിലധികം ചെറുകിട സംരംഭങ്ങൾ സ്ഥാപിതമായി. 2021ൽ സംസ്ഥാനത്തെ ഉദ്യം രജിസ്ട്രേഷനുകൾ 85,000 ആയിരുന്നു. ഇന്ന് അത് 17 ലക്ഷം കവിഞ്ഞു. ധാർമ്മികവും ഗുണനിലവാരപരവുമായ മാനദണ്ഡങ്ങളിൽ ഉറച്ചുനിൽക്കുന്ന ‘കേരള ബ്രാൻഡ് – നന്മ’യും വികസിപ്പിച്ചെടുത്തതായി മന്ത്രി വ്യക്തമാക്കി. എംഎസ്എംഇ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേളയുടെ ആദ്യദിവസം തന്നെ സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങൾ (MoU) ഒപ്പുവെച്ചു. ഇതുവഴി സംരംഭങ്ങൾക്ക് ₹53 കോടിയുടെ വ്യാപാരക്കരാര്‍ ലഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 32 ബയേഴ്സും 400-ൽ കൂടുതൽ എംഎസ്എംഇകളും പങ്കെടുക്കുന്നു. മീറ്റിന്റെ രണ്ടാം ദിവസം കൂടുതൽ കരാറുകൾ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ.

ഉദ്ഘാടന വേളയിൽ, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീറിന്റെ നേതൃത്വത്തിലുള്ള നെസ്റ്റ് ഗ്രൂപ്പ് സംസ്ഥാനത്ത് ₹2,000 കോടി നിക്ഷേപിക്കുമെന്ന് അറിയിച്ചു. നിർദ്ദിഷ്ട നിക്ഷേപം സംസ്ഥാനത്തിലെ യുവാക്കൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ സംരംഭക മേഖല വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണ നിർണായകമാണെന്ന് ഡോ. ജഹാംഗീറ് അഭിപ്രായപ്പെട്ടു.

വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. മരട് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അജിത നന്ദകുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് ഐഎഎസ്, എഫ്ഐഇഒ റീജിയണൽ ചെയർമാൻ പി. ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

WhatsApp Channel Banner

Latest updates

അർദ്ധരാത്രിലെത്തിയ അലാറം സന്ദേശം: ഞെട്ടിയുണർന്ന് ജനങ്ങൾ; ഭയമല്ല ജാഗ്രത...

തിരുവനന്തപുരം: അർദ്ധരാത്രി ഫോണിൽ ഉയർന്ന അസാധാരണമായ അലാറം ശബ്ദവും അലേർട്ട് സന്ദേശവും കേട്ട് ജനങ്ങൾ ഞെട്ടിയുണർന്നു. ഉറക്കത്തിലായിരുന്ന പലരും ഭയന്നുവെങ്കിലും വലിയ ദുരന്ത മുന്നറിയിപ്പുകൾ നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 'സചേത് ബ്രോഡ്കാസ്റ്റ്...

പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട: ലോറിയുടെ രഹസ്യ അറയിൽ...

കണ്ണൂർ: പയ്യന്നൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ അടിഭാഗത്ത് പ്രത്യേകം...

‘പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞത്, ഖേദം പ്രകടിപ്പിക്കുന്നു, പ്രിയദർശിനി...

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. താൻ പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും കൂടുതൽ ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രി...

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം: കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് വിദേശകാര്യ...

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്താനിരിക്കുന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സർക്കാരിന് യാതൊരുവിധ പങ്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വാർത്താസമ്മേളനം ഒരു സ്വകാര്യ മാധ്യമ സ്ഥാപനം സംഘടിപ്പിക്കുന്നതാണെന്നും അതിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ...

വിജയ് സർക്കാരിൻ്റെ കന്നി ബജറ്റ് ഇന്ന്: ഉദയനിധി സ്റ്റാലിൻ്റെ...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ നാടകീയ സംഭവങ്ങൾ അരങ്ങേറുന്നതിനിടെ നടൻ വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന്റെ കന്നി സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി നിയമസഭയിൽ സമർപ്പിക്കുന്ന ബജറ്റിൽ സ്ത്രീകൾക്കായുള്ള വൻ ക്ഷേമപദ്ധതികൾക്കും...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...