HomeKeralaകൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം; കുളിച്ചുകൊണ്ടിരുന്ന യുവാവ് മരിച്ചു...

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം; കുളിച്ചുകൊണ്ടിരുന്ന യുവാവ് മരിച്ചു | Kondotty Water Tank Accident

മലപ്പുറം: കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് സ്റ്റാൻഡ് തകർന്ന് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത് (Kondotty Water Tank Accident). ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു ദാരുണമായ സംഭവം. ഓടിട്ട വീടായതിനാൽ ഇരുമ്പ് കമ്പികൾ കൊണ്ടുള്ള സ്റ്റാൻഡിന് മുകളിലായിരുന്നു വാട്ടർ ടാങ്ക് സ്ഥാപിച്ചിരുന്നത്. സ്റ്റാൻഡിന്റെ കമ്പികൾ ദ്രവിച്ചു പോയതാണ് ടാങ്ക് മറിഞ്ഞു വീഴാൻ കാരണമായത്.

വീടിന് പുറത്തുള്ള ഈ ടാങ്കിന് താഴെ ടാപ്പ് തുറന്ന് കുളിക്കുകയായിരുന്നു ഫൈസൽ. ഈ സമയത്ത് ടാങ്ക് പെട്ടെന്ന് മറിഞ്ഞ് ഫൈസലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Clickable Info Box