ആരുടെ നട്ടെല്ലാണ് വാഴപ്പിണ്ടിയും വാഴനാരും എന്ന് അന്വേഷിച്ചാൽ മനസിലാകും; റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

ആരുടെ നട്ടെല്ലാണ് വാഴപ്പിണ്ടിയും വാഴനാരും എന്ന് അന്വേഷിച്ചാൽ മനസിലാകും; റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരുടെ നട്ടെല്ലാണ് വാഴപ്പിണ്ടിയും വാഴനാരും എന്ന് അന്വേഷിച്ചാൽ മനസിലാകുമെന്ന് സതീശൻ പറഞ്ഞു.

റിയാസ് പറഞ്ഞതുപോലുള്ള നേതാക്കളുടെ പാരമ്പര്യം തനിക്കില്ല. പക്ഷേ സ്പോൺസേഡ‍് സീരിയലിൽ അല്ല വ‍ർക്ക് ചെയ്യുന്നത്.  പരിണിതപ്രജ്ഞർ ഒരുപാട് ഉള്ളപ്പോൾ മന്ത്രി ആയതിന്‍റെ അമ്പരപ്പാണ് റിയാസിന്.  റിയാസ് ഇടയ്ക്ക് പത്രം വായിക്കുകയും വാർത്ത കാണുകയും വേണം.

സ്വപ്നയ്ക്കെതിരെ ഒരു മാനനഷ്ടക്കേസ് പോലും അയയ്ക്കാത്ത ആളാണ് റിയാസ്. കുടുംബത്തെ മുഴുവൻ അപഹസിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്തയാളാണെന്നും റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിമർശിച്ചു. 

Share this story