Times Kerala

ഐസിയു പീഡനക്കേസ്: സമരം ചെയ്യുന്നതിനിടെ അതിജീവിത കുഴഞ്ഞുവീണു

 
ഐസിയു പീഡനക്കേസ്: സമരം ചെയ്യുന്നതിനിടെ അതിജീവിത കുഴഞ്ഞുവീണു

കോഴിക്കോട്: സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ നീതിതേടി സമരം ചെയ്യുന്നതിനിടെ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. സമരത്തിൽ ഒപ്പമുണ്ടായിരുന്ന നൗഷാദ് തെക്കയിൽ, വി.പി.സുഹറ തുടങ്ങിയവർ ചേർന്ന് ഇവരെ കോട്ടപ്പറമ്പ് ആശുപത്രിയിലും തുടർന്നു ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലും ചികിത്സ തേടി. വൈകുന്നേരത്തോടെ ഇവരെ ഡിസ്ചാർജ് ചെയ്തു. 

പീഡനക്കേസിൽ ഡോ. കെ.വി.പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് അതിജീവിത പരാതി നൽകിയിരുന്നു. ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോർട്ട് തേടിയാണ് 10 ദിവസമായി കടുത്ത ചൂടിലും വാഹനങ്ങളുടെ പുകയും പൊടിയും സഹിച്ചും സമരം ചെയ്യുന്നത്. സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ വരുന്നത്.
 

Related Topics

Share this story