Times Kerala

ഭക്ഷണത്തിന് തൊട്ടു മുൻപോ ശേഷമോ ചായയും കാപ്പിയും വേണ്ട- ഐ.സി.എം.ആർ. 

 
പൊതുവെ ഫ്രൂട്ട്സ് കഴിക്കുന്നതിനൊപ്പം ആരും ചായ കുടിക്കാറില്ല. എങ്കിലും പ്രത്യേകം എടുത്തുപറയുകയാണ്, പപ്പായയ്ക്കൊപ്പം ചായ കഴിക്കാതിരിക്കുക. ഇതും ചൂടും തണുപ്പുമുള്ള രണ്ട് വിരുദ്ധാഹാരങ്ങളുടെ കോംബോ തന്നെയാണ്. ഇതും ഗ്യാസ്ട്രബിളിലേക്ക് തന്നെയാണ് നയിക്കുക.
ഐ.സി.എം.ആർ. ഭക്ഷണരീതിയിലും ജീവിതശൈലിയിലും സാംക്രമികേതര രോ​ഗങ്ങളേയും ജീവിതശൈലീ രോ​ഗങ്ങളേയുമൊക്കെ പ്രതിരോധിക്കാനായി വരുത്തേണ്ട മാറ്റങ്ങളിലേക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ഐ.സി.എം.ആർ പുറത്തിറക്കിയിട്ടുള്ളത് പതിനേഴോളം മാർ​ഗനിർദേശങ്ങളാണ്. ഉപ്പും മധുരവും കൊഴുപ്പും കുറയ്ക്കുക, പോഷകസമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക, പ്രോട്ടീൻ പൗഡർ ഉപയോ​ഗം ഒഴിവാക്കുക എന്നിവ അതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ചായയുടേയും കാപ്പിയുടേയും ഉപഭോ​ഗത്തേക്കുറിച്ചും പരാമർശിക്കുന്നുണ്ട്. മിതമായ രീതിയിലാകണം ഇവയുടെ ഉപയോഗമെന്ന് ഐ.സി.എം.ആർ. നിർദേശിക്കുന്നു. ചായയും കാപ്പിയും ഇന്ത്യക്കാരെ സംബന്ധിച്ച് ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകം തന്നെയാണ്. എന്നാൽ, ലഭിച്ചിരിക്കുന്ന നിർദേശം ഭക്ഷണത്തിന് തൊട്ടു മുൻപോ ശേഷമോ ചായയും കാപ്പിയും കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നാണ്. 

Related Topics

Share this story