Times Kerala

ബിജെപിയിൽ പോവില്ല; നിലപാട് ആവർത്തിച്ച് ചാണ്ടി ഉമ്മൻ

 
ചാ​ണ്ടി ഉ​മ്മ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

കോട്ടയം: ബിജെപിയിലേക്ക് പോവില്ലെന്ന നിലപാട് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. അത്തരത്തിലുള്ള പ്രചരണത്തിന് മറുപടി കൊടുക്കാനാണ് തൻ്റെ അമ്മയടക്കമുള്ളവർ രംഗത്തുവന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കേരളം മൊത്തം ഇതിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ പ്രചാരണത്തിന് പോലും വരാത്ത അമ്മ ഇപ്പോഴിറങ്ങാനുള്ള കാരണവും അതാണ്. ഇതുകൊണ്ടൊന്നും പിണറായി സർക്കാരിനെതിരായ വികാരം മറച്ച് വെക്കാനാവില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

തുണ്ടം കണ്ടിച്ച് ഇട്ടാല്‍ പോലും മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ലെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ നേരത്തെ പ്രതികരിച്ചിരുന്നു. മക്കള്‍ പാര്‍ട്ടി വിടുമെന്ന വാർത്ത പ്രചരിക്കുമ്പോൾ അങ്ങനെ അല്ലെന്ന് തെളിയിക്കണം. അനില്‍ ആന്‍റണിയും പത്മജയും ബിജെപിയിലേക്ക് പോയത് മനോവിഷമം ഉണ്ടാക്കി. അനില്‍ ആന്‍റണി പോയതാണ് കൂടുതല്‍ വിഷമിപ്പിച്ചത്, എന്ന് കരുതി അവരോട് വിരോധമൊന്നുമില്ലെന്നും മറിയാമ്മ പറഞ്ഞു.

Related Topics

Share this story