'ഞാൻ രാവിലെ കഴിക്കാറില്ല': മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിരസിച്ചതിൽ ഗവർണറുടെ വിശദീകരണം
Wed, 24 May 2023

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉപരാഷ്ട്രപതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണത്തിന് പങ്കെടുക്കാതിരുന്നതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
താൻ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂവെന്നുമായിരുന്നു ഗവർണറുടെ മറുപടി. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിക്കൊപ്പം പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാൻ ക്ലിഫ് ഹൗസിലേക്ക് ഗവർണറെയും മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാജ്ഭവനിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചത്. എന്നാൽ ഗവർണർ പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്തിരുന്നില്ല. ഇതേപ്പറ്റി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ഗവർണറുടെ പ്രതികരണം.