മലപ്പുറം: സമസ്തയുടെ ആഭ്യന്തര കാര്യങ്ങളിലും തീരുമാനങ്ങളിലും രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം. സമസ്തയുടെ പദവികളിൽ ആര് വരണമെന്നും ആരെ ചേർക്കണമെന്നും തീരുമാനിക്കാൻ യോഗ്യരായ നേതൃത്വം സംഘടനയ്ക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമസ്ത ജാഥയ്ക്ക് തിരൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Politicians should not interfere in the internal affairs of Samastha, says Umar Faizy Mukkam)
"സമസ്തയുടെ നേതൃത്വം ആര് വഹിക്കണമെന്ന് രാഷ്ട്രീയക്കാർ പറയേണ്ടതില്ല. സംഘടനയ്ക്ക് സ്വന്തമായ തീരുമാനങ്ങളെടുക്കാൻ കരുത്തുണ്ട്. രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് സമസ്തയെ നിയന്ത്രിക്കാൻ ആരെയും അനുവദിക്കില്ല," അദ്ദേഹം വ്യക്‌തമാക്കി.
സമസ്തയെ ഒരു രാഷ്ട്രീയക്കാരനും ഭരണാധികാരിയും സ്വന്തം കീശയിൽ ഒതുക്കാമെന്ന് കരുതേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന കുറുക്കോളി മൊയ്തീൻ എംഎൽഎയും വ്യക്തമാക്കി. രാഷ്ട്രീയക്കാർ സമസ്തയുടെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്ന ഉമർ ഫൈസിയുടെ നിലപാടിനോട് താൻ പൂർണ്ണമായും യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.