മലപ്പുറത്ത് ഭൂചലനം അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ | Earthquake

ഇത് ജനങ്ങളെ പരിഭ്രാന്തരാക്കി.
മലപ്പുറത്ത് ഭൂചലനം അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ | Earthquake
Updated on

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു എന്ന് നാട്ടുകാർ. ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് ശക്തമായ മുഴക്കത്തോടു കൂടി ഭൂമി കുലുങ്ങിയത്. സെക്കന്റുകൾ മാത്രമാണ് പ്രകമ്പനം നീണ്ടുനിന്നതെങ്കിലും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കി.(Locals report earthquake in Malappuram)

പ്രകമ്പനം അനുഭവപ്പെട്ട പ്രധാന സ്ഥലങ്ങൾ കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, പറപ്പൂർ എന്നിവയാണ്. സോഷ്യൽ മീഡിയയിലും നിരവധി പേർ ഭൂചലനം സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com