Sabarimala gold theft case, KP Shankardas and N Vijayakumar file anticipatory bail plea

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കർദാസും N വിജയകുമാറും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു | Sabarimala

അറസ്റ്റ് ഭയന്നാണ് ഇരുവരുടെയും നീക്കം
Published on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കർദാസ്, എൻ. വിജയകുമാർ എന്നിവർ കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. അന്വേഷണം തങ്ങളിലേക്ക് നീളുന്നതിനിടെ അറസ്റ്റ് ഭയന്നാണ് ഇരുവരുടെയും ഈ നീക്കം. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിലെ അംഗങ്ങളായിരുന്നു ഇരുവരും.(Sabarimala gold theft case, KP Shankardas and N Vijayakumar file anticipatory bail plea)

കേസിൽ ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യമായ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതുവരെ ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം നീളാത്തതിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) കോടതി വിമർശിക്കുകയും ചെയ്തു.

സ്വർണ്ണപ്പാളികൾ കൈമാറിയതുൾപ്പെടെയുള്ള ഇടപാടുകളിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും ഇവർക്ക് തിരിച്ചടിയായി.

Times Kerala
timeskerala.com