അമൃത്സർ: ഡൽഹി ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധം അലങ്കോലപ്പെടുത്താൻ പദ്ധതിയിട്ട പാക് ചാരസംഘടനയായ ഐ.എസ്.ഐ പിന്തുണയുള്ള രണ്ട് ഭീകര മൊഡ്യൂളുകളെ പഞ്ചാബ് പോലീസ് തകർത്തു. സംഭവത്തിൽ 5 മുതിർന്നവരും 4 പ്രായപൂർത്തിയാകാത്തവരുമടക്കം 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു.(Punjab Police busts ISI backed terror module linked to Jantar Mantar protest plot)
ഇവരിൽ നിന്ന് പിസ്റ്റളുകളും ജീവനുള്ള വെടിയുണ്ടകളും പെട്രോൾ ബോംബുകളും പോലീസ് പിടിച്ചെടുത്തു. അമൃത്സർ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങളാണ് പുറത്തുവന്നത്. ഒൻപതംഗ സംഘത്തിൽ എട്ടുപേർ നേരത്തെ ജന്തർ മന്തറിൽ എത്തുകയും പ്രതിഷേധ സ്ഥലത്ത് പെട്രോൾ ബോംബുകൾ എറിഞ്ഞ് ഭീതി പരത്തി സമരം തകർക്കാൻ പദ്ധതിയിടുകയും ചെയ്തിരുന്നു.
ഇതിനായി പെട്രോൾ അടക്കമുള്ള അസംസ്കൃത വസ്തുക്കൾ ഉത്തർപ്രദേശിൽ നിന്നുള്ള ഐ.എസ്.ഐ ബന്ധമുള്ള വ്യക്തിയാണ് സംഘത്തിന് എത്തിച്ചുനൽകിയത്. എന്നാൽ വിചാരിച്ച രീതിയിൽ അക്രമങ്ങൾ നടത്താൻ സാധിക്കാതെ വന്നതോടെ സംഘം പഞ്ചാബിലേക്ക് തന്നെ മടങ്ങുകയായിരുന്നു. തുടർന്ന് പഞ്ചാബ് പോലീസ് നടത്തിയ തിരച്ചിലിലാണ് അമൃത്സറിൽ വെച്ച് ഇവർ വലയിലായത്. എന്തുകൊണ്ടാണ് ജന്തർ മന്തറിലെ സമരം തകർക്കാൻ ഐ.എസ്.ഐ ലക്ഷ്യമിട്ടതെന്നും ഇതിനു പിന്നിലെ യഥാർത്ഥ ഗൂഢാലോചനയെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Story Summary
Punjab Police busted two ISI-backed terror modules that attempted to disrupt the CJP protest at Jantar Mantar in Delhi. Nine individuals, including four juveniles, were arrested with weapons, live ammunition, and petrol bombs intended to cause chaos at the demonstration site.


